ഇതുതാൻ ഡാ യതീഷ് ചന്ദ്ര; ജയിലില്‍ ഫോൺ ഉപയോഗിച്ച ടിപി കേസ് പ്രതിയെ കയ്യോടെ പൊക്കി യതീഷ് ചന്ദ്ര; പുലർച്ചെ നാടകീയമായി നടത്തിയ റെയ്‍ഡിൽ ഷാഫിയിൽ നിന്ന് പിടിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ

ടിപി വധക്കേസ് പ്രതികൾ ജയിലിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതായുള്ള വിവരം പലപ്പോഴും പുറത്തു വന്നിരുന്നു. പല തവണ പിടിക്കപ്പെട്ടിട്ടും ടി പി വധക്കേസ് പ്രതി ഷാഫി വീണ്ടും തൃശ്ശൂർ വിയ്യൂർ ജയിലിൽ മൊബൈൽ ഫോണുകളുപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുലർച്ചെ നടന്ന സംഭവം . പുലർച്ചെ നാടകീയമായി നടത്തിയ റെയ്‍ഡിൽ ഷാഫിയിൽ നിന്ന് പിടിച്ചത് രണ്ട് സ്മാർട്ട് ഫോണുകളാണ്. തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയാണ് ഷാഫിയിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇത് ആദ്യമായല്ല ഇതിന് മുമ്പ് രണ്ട് തവണ ജയിലിൽ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.
വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ നാല് ഫോണുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. കണ്ടെത്തിയ ഫോണുകളിൽ രണ്ടും സ്മാർട്ട് ഫോണുകളുമാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. ഒരു ജയിലില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്.
2013-ലാണ് കോഴിക്കോട് ജയിലിൽ ഷാഫിയടക്കമുള്ള പ്രതികൾ മൊബൈൽ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത്. അന്ന് അർധരാത്രി ഷാഫി ജയിലിൽ കിടന്ന് ഫേസ്ബുക്ക് ഉപയോഗിച്ചത് തെളിവ് സഹിതം പുറത്തു വരുകയായിരുന്നു. 17 മൊബൈല്‍ സെറ്റുകള്‍ ഷാഫി ഉപയോഗിച്ചതിനും തെളിവ് ലഭിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനടക്കം ജയിലില്‍ ഷാഫിക്ക് സൌകര്യം ലഭിച്ചതായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകളിൽ നിന്നും വ്യക്തമായിരുന്നു.
രാവിലെ ഏഴ് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് ഷാഫി ജയിലില്‍ കിടന്ന് സംസാരിച്ചത്. ഒരു സിം കാര്‍ഡ് മൂന്നും നാലും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചാണ് ഷാഫി തടസ്സങ്ങള്‍ ഒന്നുമില്ലാതെ സംസാരിച്ചിരുന്നത്. ചില സംഭാഷണങ്ങള്‍ 20 മുതല്‍ 45 മിനിറ്റ് വരെ നീണ്ടു . പുലര്‍ച്ചെ രണ്ടുമണി വരെ ഷാഫി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
പിന്നീട്, 2017-ൽ ഇതേ പ്രതികൾ തന്നെ വിയ്യൂർ ജയിലിൽ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഷാഫി ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നതായും തെളിവുകൾ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha



























