മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
https://www.facebook.com/Malayalivartha



























