മുഖ്യമന്ത്രിയുടെ മുന്നിൽ കണ്ണ് നിറഞ്ഞ് സ്ഥാനം ഒഴിയാൻ സമ്മതിച്ചു; മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി; സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സൂചന

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗകേസ് ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സൂചന.
തിരഞ്ഞെടുപ്പ് തിരിച്ചടിയും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് ഇരുവരും നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി എകെജി സെന്ററില്‍ രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയിലും കോടിയേരി മാറിനില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ പിണറായി വിജയന്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
കോടിയേരി സെക്രട്ടറി പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതിനോട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിലും അനുകൂല സമീപനമല്ലെന്നാണ് സൂചന. അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനായ എം വി ഗോവിന്ദനും വിവാദത്തിലകപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള ചെയര്‍പേഴ്‌സണായിട്ടുള്ള നഗരസഭയുടെ നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha



























