Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി ആരോപണം

22 JUNE 2019 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി ആരോപണം. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടത്. സംസ്ഥാനത്തെ ചില സി.പി.എം നേതാക്കള്‍ മുംബയിലെ വ്യവസായി വഴിയാണ് ഈ നീക്കം നടത്തിയത്. വ്യവസായി യുവതിയെ അഭിഭാഷകന്‍ വഴി ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ലെന്നാണ് അറിയുന്നത്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമായതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് യു.എ.ഇ പൗരന്‍ മര്‍സൂഖിയുടെ കയ്യില്‍ നിന്ന് 13 കോടി തട്ടിയ കേസ് ഒരു വ്യവസായി ഇടപെട്ടാണ് ഒതുക്കിയത്. ആ പണം എവിടെ നിന്നാണ് നല്‍കിയതെന്ന് ഇപ്പോഴും വ്യക്തതയില്ല.

ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ജയ്ഹിന്ദ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ സ്വാധീനം ഉപയോഗിച്ചാണ് എല്ലാ പ്രതിസന്ധികളും ഒഴിവാക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന് പകരമായി ശബരിമല സമരത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്തും വട്ടീയൂര്‍ക്കാവിലും സഹായിക്കണം. തുടങ്ങിയ ഉപാധികളാണ് ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്നതെന്നും ജയ്ഹിന്ദ് പറയുന്നു. കോണ്‍ഗ്രസ് എം.എല്‍.എ എം.വിന്‍സെന്റിനെതിരെ ഒരു വീട്ടമ്മ പീഡന പരാതി നല്‍കിയ ഉടനെ അദ്ദേഹത്തെ പിടിച്ച് ജയിലില്‍ അടച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ബിനോയി കോടിയേരിയെ മുംബയ് പൊലീസിന് കൈമാറാനുള്ള നടപടി സ്വീകരിക്കുന്നില്ല. മൂന്നാല് ദിവസമായി മുംബയ് പൊലീസ് കേരളത്തില്‍ തങ്ങുകയാണ്. 

വഞ്ചന, ലൈംഗിക പീഢനം എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ 2010 മുതല്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നതിനാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബിനോയിയുടെ അഭിഭാഷകന്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. അന്ന് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. . പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. 

2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കി. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (29 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (44 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (57 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends