Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാൻസറിനെ തോൽപ്പിച്ച നൃത്ത ചുവടുകൾ ; ശുഭാപ്‌തി വിശ്വാസത്തോടെ ശുഭദ

22 JUNE 2019 03:51 PM IST
മലയാളി വാര്‍ത്ത

അർബുദം എന്ന മാറാരോഗത്തെ ആത്മവിശ്വാസത്തോടെ കീഴടക്കിയവരുടെ കഥകൾ നമ്മുക്ക് പരിചിതമാണ്. മരുന്നു കൊണ്ട് മാത്രം കാർന്നു കൊല്ലുന്ന ക്യാൻസറിനെ ചെറുക്കാൻ കഴിയില്ല. ക്യാൻസർ ഭീതിയാണ് മനുഷ്യരിൽ പടർത്തുന്നത്. ആ ഭീതിജനകതയെ മനോവീര്യത്തോടെ മാത്രമേ മറി കടക്കാനാകൂ.

നൃത്തത്തിലൂടെ അർബുദത്തെ അതിജീവിച്ച വ്യക്തിയാണ് ശുഭദ വരദ്കർ. ഒഡിസ്സി നർത്തകിയായ ഇവരെ അർബുദം കടന്ന് പിടിച്ചപ്പോൾ അൽപ്പമൊന്നു പതറിയെങ്കിലും ശുഭദ ശുഭാപ്‌തി വിശ്വാസത്തോടെ ക്യാൻസറിനെ ചെറുക്കാനുള്ള ശ്രമത്തിലായിരുന്നു. കീമോ തെറാപ്പി ചെയ്യുന്ന സമയത്തും ഇടവേളയെടുക്കാതെ നൃത്ത രംഗത്തു സജീവമാകുകയായിരുന്നു ശുഭദ.

ജീവിതാവസാനം വരെ കൂടെ നിൽക്കേണ്ടുന്ന പങ്കാളി പകുതി വഴിയിൽ തന്നെ ഉപേക്ഷിച്ചതു തന്നെ മാനസികമായി തളർത്തി. എങ്കിലും ശുഭദ തൻറെ ജീവിതത്തിലെ രണ്ടു വലിയ പ്രതിസന്ധികളെയും കടന്നു മുന്നേറി. അതിനു കാരണം ദൈവം തനിക്കു നൽകിയ കഴിവായിരുന്നു. ജീവിത പ്രതിക്കൂലങ്ങളിലും നൃത്തത്തെ കൈ വിടാതിരുന്നതിനാൽ നൃത്തം ശുഭദയെയും കൈ വിട്ടില്ല. താളം പിഴച്ചു ജീവിതത്തിലേക്ക് കടന്നു വന്ന വിഷയങ്ങളെ നേരായ ചുവടുകളിലൂടെ നേരിടുകയായിരുന്നു അവർ . ഒഴുക്കിനെതിരെ നീന്തിയത് കൊണ്ടാണ് ശുഭദ വരദ്ക്കറിന്റെ ജീവിതം ഇന്ന് ശ്രീ തിയേറ്ററിലൂടെ ജനങ്ങളുടെ മുൻപിലേക്ക് എത്തുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ശുഭദ വരദ്ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോകുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് 12.15 ന് ശ്രീ തിയേറ്ററിലാണ് 'പീ കോക്ക് പ്ലും' പ്രദർശിപ്പിക്കുന്നത്. ശബ്നം സുഖ്ദേവാണ് ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹത്തിൻറെ 'ദി ലാസ്‌റ്റ് അഡിയു' എന്ന ചിത്രം 2014ൽ മികച്ച ഡോകുമെന്ററിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. പീ കോക്ക് പ്ലുമ്മും മികച്ച ലോങ് ഡോകുമെന്ററി മത്സര വിഭാഗത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (40 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (57 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (10 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends