ബാലക്കോട്ടിലെ പ്രത്യാക്രമണത്തിനു വ്യോമസേന നൽകിയ പേര് 'വാനരൻ'

പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി ഇന്ത്യ ബാലകോട്ട് നടത്തിയ വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. 'വാനരന്‍' എന്ന് അര്‍ഥം വരുന്ന ഹിന്ദി പദമായ ബന്ദര്‍ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേന നൽകിയ പേര്.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലകോട്ടില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷൻ ബന്ദർ എന്ന പേര് നൽകിയതായി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയത് . ഇത്തരമൊരു സുപ്രധാന ദൗത്യത്തിന് ഇങ്ങനെയൊരു പേരിടാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് അത്തരമൊരു പേരിട്ടതെന്നാണ് സൂചന.
ഫെബ്രുവരി 26 നാണ് ബാലകോട്ട് ആക്രമണം നടന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ വ്യോമ സേന ദൗത്യത്തിന് ഉപയോഗിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.വിജയകരമായ ദൗത്യത്തിന് ശേഷം യുദ്ധവിമാനങ്ങള്‍ സുരക്ഷിതമായി തിരികെ എത്തിയിരുന്നു. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























