Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

എല്ലാം അയ്യപ്പന്റെ കൃപ... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കണ്ണ് ഇനി കേരളത്തിലുണ്ടാകും; അതിനായി അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് കെ. സുരേന്ദ്രനെ; പതിയെ പതിയെ കേരളത്തെ ഒപ്പം നിര്‍ത്താന്‍ സുരേന്ദ്രനോളം പറ്റിയ വേറൊരാള്‍ ഇല്ലത്രെ

24 JUNE 2019 01:30 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തേയും മലയാളികളേയും വലിയ ഇഷ്ടമാണ്. അത് പലവട്ടം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് രണ്ടാം വട്ടം പ്രധാനമന്ത്രിയായപ്പോള്‍ ആദ്യം ഗുരുവായൂരിലേക്ക് ഓടിയെത്തിയത്. എങ്കിലും മലയാളികള്‍ ഒരു സീറ്റ് പോലും നല്‍കാത്തതില്‍ മോദിക്ക് ചെറിയ വിഷമമുണ്ട്. ഇതിന് കാരണക്കാര്‍ ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മോദിക്കറിയാം. പതിയെ പതിയെ മാത്രമേ മലയാളികളുടെ മനസില്‍ പിടിച്ച് കയറാന്‍ പറ്റുകയുള്ളൂവെന്ന് ഈ തെരഞ്ഞെടുപ്പോടെ ബോധ്യമായി. പല മണ്ഡലങ്ങളിലും ബിജെപി വോട്ട് രണ്ട് ലക്ഷത്തിലധികം കടന്നത് ഇതിന്റെ സൂചനകളാണ്. ഇതിന് പിന്നാലെയാണ് കേരളത്തെ പൊളിച്ചെഴുതാന്‍ മോദി ശ്രമിക്കുന്നത്. അതായത് മോദിയുടെ വലതു കയ്യായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളിലൂടെ പ്രവര്‍ത്തിക്കും. അതിന് കണ്ടെത്തിയത് കെ. സുരേന്ദ്രനെയാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ തന്നെ അംഗത്വ വിതരണം പൂര്‍ത്തിയാക്കി ബി.ജെ.പി ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് കടക്കും. കേരളത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വഴക്ക് വര്‍ദ്ധിച്ചതും നിലവിലെ അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതുസമ്മതനെന്ന നിലയില്‍ സുരേന്ദ്രനെ തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അദ്ധ്യക്ഷസ്ഥാനം സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. കൂടാതെ മോദിയുടേയും അമിത്ഷായുടേയും സപ്പോര്‍ട്ടുമുണ്ട്. 

അതിനിടെ, കൃഷ്ണദാസ് വിഭാഗം എം.ടി. രമേശന് വേണ്ടിയും ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെ.പി. ശ്രീശന് വേണ്ടിയും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വം ഇതുവരെ സംസ്ഥാന നേതാക്കളുടെ നീക്കത്തോട് പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ മാത്രം പാര്‍ട്ടി നിലംതൊടാതെ പോയത് കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. 

ഇതിന് പുറമെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും ആര് അദ്ധ്യക്ഷ പദവിയിലെത്തിയാലും മറുഗ്രൂപ്പുകാര്‍ നിസഹകരണം തുടരുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ പരമ്ബരാഗത നേതാക്കളെ ഇനി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ടെന്നും പുതുമുഖത്തെ ഇറക്കി പരീക്ഷണം നടത്താമെന്നും കേന്ദ്രത്തിന് പദ്ധതിയുണ്ട്. എന്നാല്‍, ശബരിമല പ്രക്ഷോഭത്തില്‍ ദിവസങ്ങളോളം ജയില്‍വാസം അനുഷ്ടിക്കുകയും പത്തനംതിട്ടയില്‍ ഒരുലക്ഷത്തോളം വോട്ടുകള്‍ അധികം പിടിക്കുകയും ചെയ്ത സുരേന്ദ്രന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത് നേട്ടമാകുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നത്.

അതേസമയം, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കുമ്മനം രാജശേഖരനെ പാര്‍ട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ പദവിയിലേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (43 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (53 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (57 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends