Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍

24 JUNE 2019 07:00 PM IST
മലയാളി വാര്‍ത്ത

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ഇക്കാര്യം ആരോപിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് പ്രശ്‌നം നടത്തിയത്. പ്രശ്‌നവിധി അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. അതിന് ശേഷം ദുബയില്‍ നിന്നെത്തിയ ബിനോയി നാട്ടില്‍ നിന്ന് വേറെ വിവാഹം കഴിക്കുകയായിരുന്നെന്നും സന്ദീപ് വാര്യര്‍ പറയുന്നു. കോടിയേരി കമ്മ്യൂണിസ്റ്റാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്നവരാണ്. അതില്‍ സന്തോഷമുണ്ട്. പക്ഷെ, ഒരു പെണ്‍കുട്ടിയെ നീചമായി ചതിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും സന്ദീപ് പറഞ്ഞു. ബിനോയി കോടിയേരി മുമ്പ്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ പ്രസാദ് ഊട്ട് നടത്തിയതും വിവാദമായിരുന്നു. ബിനോയിക്ക് വേണ്ടി പ്രമുഖ വ്യവസായിയാണ് അതിനായി പണം മുടക്കിയതെന്നായിരുന്നു ആക്ഷേപം. 

വ്യക്തിയുടെ ജീവിതത്തിലെ ദോഷം മാറുന്നതിനാണ് അഷ്ടമംഗല പ്രശ്‌നം നടത്തുന്നത്. നെല്ല്, അരി, വസ്ത്രം, വിളക്ക്, അമ്പ്, വാല്‍ക്കണ്ണാടി, ചൊട്ട, കളഭം എന്നീ എട്ട് സാധനങ്ങള്‍ ഉപയോഗിച്ചാണ് ജ്യോതിഷന്‍ അഷ്ടമംഗലപ്രശ്‌നം നടത്തുന്നത്. രാശി നോക്കി, രാശി പൂജ നടത്തിയ ശേഷമാണ് ഇതിനുള്ള പരിഹാരം വിധിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മുമ്പും ജ്യോതിഷവും ക്ഷേത്രാചാരങ്ങളും വഴിപാടങ്ങളും നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി കുറേ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ചാണ് വീട്ടില്‍ പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും ഇത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും ജന്മഭൂമിയിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും ആരോപിച്ചിരുന്നു. കാടാമ്പുഴയില്‍ കോടിയേരിയുടെ പേരില്‍ പൂമൂടല്‍ നടത്തിയതാണ് ആദ്യം വിവാദമായത്. ശത്രുസംഹാരത്തിനാണ് പൂമുടല്‍ നടത്തിയതെന്നായിരുന്നു ആക്ഷേപം. തനിക്ക് ശത്രുക്കളില്ലെന്നും പിന്നെയെന്തിന് പൂമൂടല്‍ നടത്തണമെന്നും കോടിയേരി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് കോടിയേരിയുടെ ഇളയ മകന്‍ ബിനീഷും വി.എസിന്റെ മകന്‍ അരുണ്‍ കുമാറും ശബരിമല ദര്‍ശനത്തിന് പോയിരുന്നു. അതും വലിയ വാര്‍ത്തയായിരുന്നു. കോടിയേരിയുടെ ഭക്തിക്ക് പിന്നാലെ പോയി മാധ്യമങ്ങളും വെട്ടിലായിട്ടുണ്ട്. പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കോടിയേരി കൈയ്യുയര്‍ത്തിയപ്പോള്‍ ഏലസ് ക്യാമറിയില്‍ പതിഞ്ഞെന്ന് ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ ഏലസ് അല്ല പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി അധികൃതര്‍ സ്ഥിരീകരിച്ചതോടെ ചാനലുകാരും വെട്ടിലായി. കോടിയേരിയും ഭാര്യയും വീട്ടില്‍ നില്‍ക്കുന്ന ഫോട്ടോയില്‍, ഇരുവര്‍ക്കും പിന്നിലായി തിരുപ്പതി വെങ്കിടാചലത്തിന്റെ ചിത്രം തൂക്കിയിട്ടിരിക്കുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (24 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (32 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends