Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

24 JUNE 2019 07:06 PM IST
മലയാളി വാര്‍ത്ത

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെ പാര്‍ട്ടിവിരുദ്ധ നടപടികളുടെ പേരില്‍ പുറത്താക്കിയിട്ടുള്ള സി.പി.എമ്മിനാണ് ഈ ഗതിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ട്ടി സെക്രട്ടറി മുതല്‍ താഴെതട്ടിലുള്ള നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം കുറ്റകരമായ മൗനം തുടരുന്നത് സി.പി.എം. ഇന്ന് നേരിടുന്ന അപചയത്തിന്റെയും ധാര്‍മിക അധഃപതനത്തിന്റെയും വ്യാപ്തി പ്രകടമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. 

മകനെതിരേ ഉയര്‍ന്ന പരാതിയെ കുറിച്ച് കോടിയേരിക്ക് വ്യക്തമായി അറിയാമായിരുന്നെന്നും സംഭവത്തില്‍ ഇടപെട്ടെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സി.പി.എമ്മില്‍ ഉയരുന്നത് ആദ്യമാണ്. സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സി.പി.എം നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതികളായി വരുന്നത്. 
കഴിഞ്ഞ ആറുമാസത്തിനിടയിലെ സംഭവങ്ങള്‍ മാത്രം എടുത്ത് പരിശോധിച്ചാല്‍ സി.പി.എം നേരിടുന്ന മൂല്യച്ഛുതിയുടെ ആഴം ദൃശ്യമാകും. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടികളാണ് സി.പി.എമ്മില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരിക നേതാക്കളുടെ മൗനം ശ്രദ്ധേയമാണെന്നും ഈ വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരില്‍ മറ്റുള്ളവരെ അധിക്ഷേപിച്ചിരുന്ന സി.പി.എം നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ കാണിക്കുന്ന നീചമായ പ്രവര്‍ത്തികളെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ആന്തൂര്‍ സംഭവത്തില്‍ നഗരസഭ അധ്യക്ഷയോട് രാജിവയ്ക്കാനും നിയമ നടപടികള്‍ നേരിടാനും ഉപദേശിക്കേണ്ട പാര്‍ട്ടി അവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുത്തില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയും സര്‍ക്കാരും തയ്യാറാകണം മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പാര്‍ട്ടിനേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത അവരുമായി സഹകരിക്കുന്നവരോടും കാണിക്കുന്ന രീതിയിലേക്കാണ് സി.പി.എമ്മില്‍ കാര്യങ്ങള്‍ നടക്കുന്നത്. പി. ജയരാജനുമായി ബന്ധമുണ്ടായിരുന്നയാളായിരുന്നു ആത്മഹത്യ ചെയ്ത സാജന്‍. അതിന്റെ പേരില്‍ പലതവണ നഗരസഭാ അധ്യക്ഷ പരുഷമായി പെരുമാറിയതായി സാജന്റെ ഭാര്യയും സുഹൃത്തും ആരോപിച്ചിരുന്നു. എന്നിട്ടും ആത്മഹത്യാപ്രേരണക്കുറ്റം അവര്‍ക്കെതിരെ ചുമത്താന്‍ പൊലീസ് തയ്യാറാകുന്നില്ല. പാര്‍ട്ടി നടപടി എടുക്കുമെന്നാണ് പറയുന്നത്. അത് ശരിയല്ല. പി.കെ ശശിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ട് ശശി ഇപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (23 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (31 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends