Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍

25 JUNE 2019 03:24 PM IST
മലയാളി വാര്‍ത്ത

കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഇത് നടത്തും. വൈപ്രസ് പ്രസിഡന്റ് പദവി നടിമാര്‍ക്ക് നല്‍കും. നിര്‍വാഹക സമിതിയില്‍ നാല് വനിതകളുണ്ടാകും. തുടങ്ങിയ ശക്തമായ നടപടികളാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ എടുക്കുന്നത്. കുറേ നാളായി വുമണ്‍ ഇന്‍ കളക്ടീവ് ഉള്‍പ്പെടെ ആവശ്യപ്പെടുന്ന ആഭ്യന്തരപരിഹാര സെല്‍ സംഘടനയില്‍ രൂപീകരിക്കും. ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ അതിനെ എതിര്‍ക്കാന്‍ ആരും തയ്യാറാകില്ല. ഇപ്പോള്‍ നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളാണുള്ളത്. അതില്‍ രമ്യാനമ്പീശന്‍ രാജിവച്ചിരുന്നു. 

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്‌നങ്ങള്‍ മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ മുന്നോട്ട് വെച്ചത്. അവര്‍ വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടന രൂപീകരിച്ചത്. അതിനിടെ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് റിമ കല്ലിംഗല്‍, രമ്യാമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരടക്കം പലരും ആവശ്യപ്പെട്ടു. സംഘടന വഴങ്ങിയില്ല. തുടര്‍ന്ന് ആക്രമണത്തിന് ഇരയായ നടിയും ഈ മൂന്ന് പേരും അമ്മയില്‍ നിന്ന് രാജിവെച്ചു. രേവതി, പാര്‍വതി തിരുവോത്ത് , പദ്മപ്രീയ തുടങ്ങിയവര്‍ അമ്മയില്‍ തുടരുകയും ചെയ്തു. രേവതിയും പാര്‍വതിയുമായി ചര്‍ച്ച നടത്തി അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടന്നിരുന്നില്ല.

സിനിമയില്‍ ആഭ്യന്തരപരിഹാര സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമാ കല്ലിംഗല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് അമ്മ ഈ കേസില്‍ കക്ഷിചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. എന്നാല്‍ വിഷയത്തില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമവിദഗ്ധരുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ദിലീപിനെതിരെ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ക്കുകയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കുകയും അവരെ നായികയാക്കിയ സംവിധായകരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ധാരാളം പരാതികള്‍ അമ്മ അടക്കമുള്ള സംഘടനകള്‍ക്ക് പലരും നല്‍കിയിരുന്നു. അതിലൊന്നും യാതൊരു നിലപാടും ഉണ്ടായില്ല. ദിലീപ് കേസില്‍ പെട്ടതോടെ പരാതിക്കാരെല്ലാം ഒരുമിച്ച് തിരിയുകയായിരുന്നു. 

ആക്രമണത്തിന് ഇരയായ നടിയെ നിരവധി സിനിമകളില്‍ നിന്ന് ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. അക്കാര്യം അമ്മ ഭാരവാഹികളോട് അവര്‍ പറഞ്ഞിരുന്നു. ദിലീപും രണ്ടാം ഭാര്യ കാവ്യാമാധവനും തമ്മിലുള്ള ബന്ധം ആദ്യഭാര്യയായ മഞ്ജുവാര്യരോട് പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണത്തിനിരയായ നടിക്ക് അവസരങ്ങള്‍ കുറഞ്ഞത്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്തായാലും വിമന്‍ ഇന്‍ കളക്ടീവ് സിനിമയുടെ നേതൃത്വത്തില്‍ ഉന്നയിച്ച പലകാര്യങ്ങള്‍ക്കും അമ്മ അവസാനം വഴങ്ങുന്നതാണ് കണ്ടുവരുന്നത്. ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതിയും ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപീകരണവും അതിന്റെ ഭാഗം തന്നെ. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends