Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഗതികെട്ട് കൊടി സുനിയെയും കൂട്ടാളികളെയും പൂട്ടാൻ പാർട്ടി; ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം

26 JUNE 2019 12:07 PM IST
മലയാളി വാര്‍ത്ത

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം. രംഗത്തിറങ്ങുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്‍റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് നടപടി കർശനമാക്കിയതെന്നാണ് സൂചന.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ സുനിയെപ്പോലുള്ളവർക്ക് പരോൾ കൊടുക്കുന്നതും തത്കാലം തടഞ്ഞു. താനറിയാതെ ആർക്കും പരോൾ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിങ്‌ കർശനനിർദേശം നൽകിയിട്ടുണ്ട്.

ജനുവരിയിൽ കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും പാർട്ടിക്ക് മുന്നിലുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിയ്ക്ക് പൂട്ടിടാൻ സിപിഎം തയ്യാറെടുക്കുന്നത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മനസിലാക്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.

സുനിയുെടയും സംഘത്തിന്റെയും ‘ഓപ്പറേഷനുകളെ’ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ ഇവർക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. വിദേശത്ത് കുറ്റകൃത്യം നടത്തിയശേഷം മടങ്ങിയവരുമായി ബന്ധംപുലർത്തുന്നു. പരോളിലിറങ്ങി ദൗത്യത്തിൽ പങ്കാളികളാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

വിയ്യൂർ, കണ്ണൂർ ജയിലുകളിൽ തടവുകാർ അനിയന്ത്രിതമായി ഫോൺ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണവിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ നടന്ന പരിശോധനയിൽ സുനി, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ളവരിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചിരുന്നു. തുടർന്ന് ഇരുവരെയും പൂജപ്പുര ജയിലിലേക്ക് മാറ്റി. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (54 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends