Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

സുധീരന് വെല്ലുവിളിയില്ല.... പറഞ്ഞത് പറഞ്ഞു ഇനിയില്ല; ഉമ്മന്‍ ചാണ്ടിയോ സുധീരനോ രമേശ് ചെന്നിത്തലയോ പരസ്പരം ചെളിവാരി എറിയില്ല

17 JANUARY 2015 04:37 PM IST
മലയാളി വാര്‍ത്ത.

ഏറെ വിവാദങ്ങള്‍ക്കും പരസ്പരം ചെളിവാരി എറിയലിനും ശേഷം കോണ്‍ഗ്രസ് നേതാക്കാള്‍ വീണ്ടും ഒന്നിക്കുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
ധാരണയുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ കെപിസിസി പ്രസിഡന്റോ പരസ്പരം ചെളിവാരി എറിയില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എല്ലാവരുമായും സഹകരിക്കും. ഇന്ന് നടന്ന കെപിസിസി നിര്‍വ്വാഹക സമിതിയില്‍ മുതര്‍ന്ന നേതാവ് എകെആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മദ്യനയത്തിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചേനേയെന്നായിരുന്നു ആന്റണിയുടെ പരാമര്‍ശം. എന്നാല്‍ ഈ വിഷയത്തില്‍ അത്ഭുതകരമായ പരിഹാരമാണ് ഉണ്ടായതെന്നും ആന്റണി പറഞ്ഞു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും ആന്റണി വ്യക്തമാക്കി. ഹെക്കമാണ്ടിന്റെ കഴിഞ്ഞ പ്രവര്‍ത്തക സമിതിയുടെ തീരുമാനമാണ് കെപിസിസിയിലെ വെടിനിര്‍ത്തിലിന് കാരണം. ആന്റണി തന്നെ നേരിട്ട് കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അറിയിച്ചു കഴിഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ സുധീരനെ പുറത്താക്കി പാര്‍ട്ടിയില്‍ പിടിമുറക്കാനായിരുന്നു ഉമന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നീക്കം. സമവായത്തിലൂടെ കെപിസിസി പ്രസിഡന്റ് വേണ്ടെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദേശീയ തലത്തിലെ തിരിച്ചടിയെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ മുഖത്തിന് എഐസിസി ശ്രമിക്കുന്ന തരത്തിലായിരുന്നു മുന്നോട്ട് പോക്ക്. എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നിലപാട് മാറ്റി. സംഘടനാ തെരഞ്ഞെടുപ്പല്ല, നോമിനേഷനാണ് നല്ലതെന്ന ധാരണയിലുമെത്തി. അത് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലും സമവായത്തിലൂടെ മാത്രമേ കെപിസിസി പ്രസിഡന്റ് എത്തൂ എന്നും വ്യക്തമായി.
ഈ തീരുമാനത്തെ മനസില്ലാ മനസോടെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അംഗീകരിക്കുകയായിരുന്നു.
ഇനി ഹൈക്കമാണ്ട് പറയുന്നവരെ അംഗീകരിക്കേണ്ടി വരും. ആന്റണിയുടെ വാക്കാകും കേരള കാര്യത്തില്‍ നിര്‍ണ്ണായകം. കഴിഞ്ഞ തവണ എല്ലാ നീക്കങ്ങളേയും പൊളിച്ചാണ് സുധീരനെ ആന്റണി കെപിസിസി പ്രസിഡന്റാക്കിയത്. ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സുധീരന് തന്നെയാണ് കെപിസിസി പ്രസിഡന്റാകാന്‍ കൂടുതല്‍ സാധ്യതയത്രേ.
രമേശ് ചെന്നിത്തല മന്ത്രിയായ ഒഴിവിലെ താല്‍ക്കാലിക പ്രസിഡന്റാണ് സുധീരന്‍. സമവായത്തിലൂടെ കെപിസിസിയില്‍ എത്തിയാല്‍ പിന്നെ സ്ഥിരമാകും. അപ്പോള്‍ കൂടുതല്‍ അധികാരം കാട്ടാനും കഴിയും. അതുകൊണ്ട ്കരുതലോടെ നീങ്ങാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് വെടിനിര്‍ത്തലിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായതെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (12 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (22 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (57 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

Malayali Vartha Recommends