ഈ സമുദായനേതാക്കള്‍ക്ക് അരെങ്കിലും മറുപടി പറയണ്ടെ, പ്രതികരണം ഉടന്‍, കരുണാകരനേയും ആന്റണിയേയും കുത്തിമലര്‍ത്തി അധികാരം നേടിയ ആളാണ് ഉമ്മന്‍ചാണ്ടി

രമേഷ് ചെന്നിത്തലയുടെ വഴിയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഉണ്ടായിരുന്നത്. സമുദായ നേതാക്കന്മാര്‍ എന്തെങ്കിലും പറഞ്ഞാലും അവര്‍ക്കൊന്നും സാധാരണ കോണ്‍ഗ്രസുകാരാറും മറുപടി പറയാറില്ല. പറഞ്ഞാല്‍ എന്തുപറ്റുമെന്ന് ചോദിച്ചാല്‍ ഇന്നലത്തെ സുകുമാരന്‍ നായരുടെ വാര്‍ത്താസമ്മേളനം മാത്രം കേട്ടാല്‍ മതി. എന്‍എസ്‌എസും കോണ്‍ഗ്രസും വളരെ അകലുന്നു എന്നു വെളിവാക്കുംവിധം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും നേര്‍ക്കുനേര്‍ പൊരുതുകയാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ മുഖ്യമന്ത്രി പരോക്ഷമായി എന്‍എസ്‌എസിനെ വിമര്‍ശിച്ചതാണ് വീണ്ടും സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. താന്‍ ന്യൂനപക്ഷമുഖ്യമന്ത്രിയല്ലെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണെന്നുമാണ് മുഖ്യമന്ത്രി ചാനലില്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കായി അമിതമായി എന്തെങ്കിലും നല്‍കിയതിന് തെളിവുണ്ടോ എന്നും ചോദിക്കുന്നു. ഏത് കാര്യമാണ് എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ആവശ്യപ്പെട്ടിട്ട് നടത്തിക്കൊടുക്കാത്തതെന്ന് വ്യക്‌മാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള ഏതുകാര്യമാണ് മുഖ്യമന്ത്രി നടത്തിത്തന്നതെന്നാണ് സുകുമാരന്‍ നായരുടെ വെല്ലുവിളി. മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനേയും എ.കെ. ആന്റണിയേയും കുത്തി മലര്‍ത്തി അധികാരം നേടിയ ആളാണ് ഉമ്മന്‍ ചാണ്ടി. കരുണാകരനെ മാറ്റാന്‍ ശ്രമം നടന്നപ്പോള്‍ എം.വി. രാഘവനും എന്‍ഡിപിയും മാത്രമാണ് കരുണാകരനെ പിന്തുണച്ചത്.
മുഖ്യമന്ത്രി ഹിന്ദുവിരുദ്ധനാണന്ന് പറഞ്ഞിട്ടില്ല, പക്ഷേ അദ്ദേഹത്തിന് ന്യൂനപക്ഷ പ്രീണനം കൂടുതലാണ്. എന്‍എസ്‌എസിന വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്നാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്. അഞ്ചാംമന്ത്രി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ്സിന്റെ സഹായം മുഖ്യമന്ത്രി തേടിയിട്ടുണ്ട്. ഇതിന് മുമ്പുള്ള കോണ്‍ഗ്രസ്മുഖ്യമന്ത്രിമാരുമായൊന്നും പ്രശ്‌നമുണ്ടായിട്ടില്ല. സര്‍ക്കാര്‍ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനങ്ങള്‍, സര്‍ക്കാര്‍ രണ്ടുവര്‍ഷമായി ഇറക്കിയ ഉത്തരവുകള്‍, ഭരണപരമായി സ്വീകരിച്ചുവരുന്ന നയങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ ഈ ഭരണം ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകും. ഇതിന് എന്‍.എസ്.എസ്. തെളിവ് ഹാജരാക്കാം.ഇന്ന് അതിരുകവിഞ്ഞ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നത്. ഭരണഘടനാപരമായ ആനുകൂല്യങ്ങളും സംരക്ഷണവും ന്യനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും നല്‍കുന്നതില്‍ എന്‍.എസ്.എസ്. എതിരല്ലെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
https://www.facebook.com/Malayalivartha