പെങ്ങളുടെ കല്യാണം നടത്താന്‍ കടം ചോദിച്ചു മടുത്തു: അവസാനം ഭാഗ്യം തുണച്ചു, കിട്ടിയത് ഒരു കോടി

ഭാഗ്യദേവത മോഹനദാസിനെയും കുടുംബത്തെയും തുണച്ചു എന്ന് വേണം പറയാന്‍. പെങ്ങളുടെ കല്യാണത്തിനു എവിടെ നിന്നും പണം കടംവാങ്ങുമെന്ന നെട്ടോട്ടത്തിലായിരുന്നു ഈ ചെറുപ്പകാരന്‍. അപ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സമ്മാനമാണ് ഈ ചെറുപ്പക്കാരന് കിട്ടിയത്. കാരുണ്യ ഭാഗ്യക്കുറിയുടെ ശനിയാഴ്ച നടന്ന കെആര്‍ നൂറ്റി എഴുപത്തിമൂന്നാം നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ഈ ചെറുപ്പക്കാരന് ലഭിച്ചത്. ദൈവം മോഹനദാസിനെയും കുടുംബത്തേയും കൈവിട്ടില്ല. മേസ്തിരിപ്പണിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇയാള്‍ കുടുംബം നോക്കി വന്നതും.
രാമങ്കരി സ്വദേശി ശരത്തുമായുള്ള സഹോദരി സൂര്യകലയുടെ വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തലേന്ന് ഉച്ചയ്ക്കാണ് ചാമംപതാല്‍ സോബിന്‍ ലക്കി സെന്ററിലെ ലോട്ടറി ഏജന്റ് പത്തനാട് സ്വദേശി രാജനില്‍നിന്നു ടിക്കറ്റ് വാങ്ങിയത്. മോഹനദാസ് ഫലം അറിയാന്‍ പത്തനാട്ട് എത്തിയെങ്കിലും ഒന്നാം സമ്മാനം മാത്രം നോക്കാതെ ബാക്കി നമ്പറുകള്‍ നോക്കി മടങ്ങുകയായിരുന്നു. രാത്രിയില്‍ സുഹൃത്തുക്കളായ മനോജും അജേഷും പറഞ്ഞാണ് പത്തനാട്ടാണ് ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞത്. താനും ടിക്കറ്റെടുത്തിരുന്നെങ്കിലും സമ്മാനം അടിച്ചില്ലെന്നു പറഞ്ഞു മോഹനദാസ് ടിക്കറ്റ് എടുത്തു സുഹൃത്തുക്കളെ കാണിച്ചു.
സ്ഥലം വാങ്ങി പുതിയൊരു വീടുവയ്ക്കണമെന്നാണു മോഹനദാസിന്റെ ഇനിയുള്ള ആഗ്രഹം. സമ്മാനമടിച്ച കെഇ 637998 നമ്പര്‍ ടിക്കറ്റ് പത്തനാട്ടെ കങ്ങഴ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം തന്നെയാണെന്നും മോഹനദാസ് പറയുന്നു. ഒരുപാട് സന്തോഷമുണ്ടെന്നും മോഹനദാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























