യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍നിന്ന് കത്തികള്‍, മദ്യക്കുപ്പി, ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവ കണ്ടെത്തി; യൂണിയന്‍ ഓഫീസില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകള്‍; കോളേജ് ക്യാമ്പസില്‍ പൊലീസിന്റെ വ്യാപക പരിശോധന

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പൊലീസ് കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തു. പോലീസ് നടത്തിയ പരിശോധനയ്ക്കിടെ യൂണിയന്‍ ഓഫീസില്‍ നിന്നാണ് മൂന്നു കത്തികളും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയത്.
ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയന്‍ ഓഫീസില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തു.
യൂണിവേഴ്‌സിറ്റി കോളോജില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാബസില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ യൂണിയന്‍ ഓഫീസ് . അഖിലിന് കുത്തേറ്റ സ്ഥലവും പരിസരവുമെല്ലാം പൊലീസ് പരിശോധന നടത്തി. യൂണിവേഴ്‌സിറ്റി കോളജില്‍ വിരുദ്ധനിലപാടെടുക്കുന്ന വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ എസ്.എഫ്.െഎ നേതാക്കള്‍ ഉപയോഗിച്ചിരുന്ന ഇടിമുറികള്‍ പൊലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനുളള ഇടിമുറിയായി ഇവ ഉപയോഗിക്കുന്നത് വിലക്കണമെന്ന് അഞ്ചുവര്‍ഷം മുമ്ബ് കോളജില്‍ പരിശോധന നടത്തിയ യുവജന കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നതാണ്.
https://www.facebook.com/Malayalivartha

























