യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് പോലീസ് പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ ... പരീക്ഷയെഴുതിയതും യൂണിവേഴ്‌സിറ്റി കോളേജില്‍, അസ്വാഭാവികതയുണ്ടെന്ന് പോലീസ്

അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍ ശിവരജ്ഞിത്, എഎന്‍ നസീര്‍ എന്നിവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ പി എസ് സി പരീക്ഷയെഴുതി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണമുയര്‍ന്നു. ആറ്റുകാല്‍ സ്വദേശി ആര്‍ ശിവ രജ്ഞിത് കെ എ പി നാലാം സായുധ ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനാണ്(91.9). ഇതില്‍ 13.58 സ്‌പോര്‍ട്‌സിലെ വെയ്‌റ്റേജ് മാര്‍ക്കാണ്.
മൈനസ് മാര്‍ക്കുള്ള പരീക്ഷയില്‍ വര്‍ഷങ്ങളോളം പരിശീലനം നേടിയ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു പോലും ഇത്രയും മാര്‍ക്കു നേടുക വളരെ പ്രയാസകരമാണ്.നസീമിന് 65.33 മാര്‍ക്കോടെ ഇരുപത്തിയെട്ടാം റാങ്കാണ്. കാസര്‍കോട് ജില്ലയില്‍ അപേക്ഷിച്ചിരുന്ന ഇവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ചതിലും ഇത്രയധികം മാര്‍ക്ക് ലഭിച്ചതിലും അസ്വാഭാവികതയുണ്ടെന്ന് പോലീസുകാര്‍ പറയുന്നു.
സര്‍വകലാശാലാ പരീക്ഷകള്‍ക്ക് ഇവരുള്‍പ്പെടെ നേതാക്കള്‍ മൊബൈല്‍ ഫോണുമായി എത്താറുണ്ടെന്നും ജനല്‍ വഴി ഉത്തരക്കടലാസ് പുറത്തേക്ക് നല്‍കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ജൂലായ് 1 നാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. നിയമന ശുപാര്‍ശ താമസിക്കാതെ അയച്ചു തുടങ്ങുകയും ചെയ്യും. ഈ നാട്ടില്‍ ഇപ്പോള്‍ എന്തും നടക്കുന്ന അവസ്ഥയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























