മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം വെട്ടിച്ചെന്ന ആക്ഷേപം നടത്തിയതിന് അഖിലിനെ കുത്തി വീഴ്ത്തിയ പ്രതി മുമ്പും എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു; എസ്എഫ്ഐ യൂണിറ്റ് വിദ്യാർത്ഥികൾ കോളജില്‍ പ്രവേശനം നേടുമ്പോള്‍ മുതല്‍ പടി പിരിക്കാറുണ്ടെന്നും, പെൺകുട്ടികളുടെ സ്വർണം പണയം വച്ചും എസ്എഫ്ഐ കാശുണ്ടാക്കുമെന്നും വെളിപ്പെടുത്തൽ

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം മുമ്പും എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. എംഎ ഇംഗ്ലിഷ് വിദ്യാര്‍ഥി അമ്പാടി ശ്യാംപ്രകാശിനെ നസീമിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മര്‍ദിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അമ്പാടിയുടെയും സുഹൃത്ത് അമലിന്റെയും പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം വെട്ടിച്ചെന്ന ആക്ഷേപം താന്‍ ഉന്നയിച്ചതാണു പ്രകോപിപ്പിച്ചത്.
നസീം കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തനിക്കുമേല്‍ ഭീഷണിയും സമ്മര്‍ദവുമുണ്ട്. യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ യൂണിറ്റ് പടി പിരിക്കാറുണ്ട്. കോളജില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ യൂണിറ്റിനു പിരിവ് നല്‍കണം. പെണ്‍കുട്ടികളുടെ കയ്യില്‍ നിന്ന് സ്വര്‍ണം വാങ്ങി പണയം വച്ച് പണമുണ്ടാക്കുന്ന നേതാക്കളുമുണ്ട്. വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടുമ്പോള്‍ മുതല്‍ തുടങ്ങുന്ന പിരിവാണിതെന്നും പ്രമുഖ മാധ്യമത്തോട് വിദ്യാർത്ഥി വെളിപ്പെടുത്തി.
അതേ സമയം തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്‌എഫ്‌ഐക്കാരെല്ലാം പോലിസ് നിയമന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതില്‍ രഹസ്യാനേഷ്വണ വിഭാഗം അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പിഎസ്‌എസി ഇറക്കിയ പട്ടികയിലാണ് പ്രതികളുള്ളത്.ഇവര്‍ക്ക് പിഎസ്‌എസ് പരീക്ഷ എഴുതാന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെ അനധികൃതമായി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തതായാണ് വിവരം. പിഎസ്‌എസിയില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.
അഖിലിനെ കുത്തിയ ശിവരഞ്ചിതിനാണ് ഒന്നാം റാങ്ക് ,78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന്‍ പി.പി. പ്രണവും എസ്.എഫ്.ഐ അംഗമാണ്. 28ാം റാങ്ക് എ.എന്‍. നസീമിനും ഉണ്ട്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. കോപ്പിയടിച്ചാണ് ഇവര്‍ പട്ടികയിലെത്തിയതെന്ന ആരോപണവുമുണ്ട്. കോളജിലെ മറ്റ് എസ്‌എഫ്‌ഐക്കാരും പട്ടികയിലുണ്ട്.പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്‌എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.
https://www.facebook.com/Malayalivartha

























