ഹജ്ജിനായി കേരളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍... കരിപ്പൂരില്‍ നിന്ന് മൂന്ന് വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ടെണ്ണവും

സംസ്ഥാന ഹജജ് കമ്മിറ്റി മുഖേന ഇന്ന് അഞ്ച് വിമാനങ്ങളിലായി 1580 പേര്‍ യാത്ര പുറപ്പെടും. കരിപ്പൂരില്‍ നിന്ന് മൂന്ന് വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ടെണ്ണവുമാണ് പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്ന് രാവിലെ 8.40നും 10.45നും ഉച്ചക്ക് 3.25നുമാണ് വിമാനങ്ങള്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് ആദ്യവിമാനം ഉച്ചക്ക് രണ്ടിനും രണ്ടാം വിമാനം 2.10നുമാണ്. കരിപ്പൂരില്‍ നിന്ന് ശനിയാഴ്ച പോയത് 1200 തീര്‍ഥാടകരാണ്. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് പറമ്പില്‍ ബസാര്‍ പോലൂര്‍ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ജന്നത്തുന്നീസ ദമ്പതികളുടെ മകള്‍ അജ്‌വ ഫാത്തിമയാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകമൂന്നുമാസം പ്രായം. ശനിയാഴ്ച വരെ 20 വിമാനങ്ങളിലായി 5999 പേരാണ് ഹജ്ജിന് പോയത്. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള ഹാജിമാരുടെ സംഘം ശനിയാഴ്ച ക്യാമ്പിലെത്തി.
പത്ത് പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എല്‍.എ, കെ.എം. ഖാസിം കോയ, പി. അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, തറയിട്ടാല്‍ ഹസന്‍ സഖാഫി, കെ. അഹമ്മദ് ഹാജി, മാസ്റ്റര്‍ ട്രെയ്‌നര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ സ്വീകരിച്ചു. ഞായറാഴ്ച്ച ഉച്ചക്കുള്ള വിമാനത്തില്‍ ഇവര്‍ യാത്ര പുറപ്പെടും. ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ നെടുമ്പാശ്ശേരി വഴിയും പോണ്ടിച്ചേരിയില്‍ നിന്നുള്ളവര്‍ കരിപ്പൂര്‍ വഴിയുമാണ് പുറപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























