Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ലഹരിയുടെ ഉന്മാദത്തിൽ കൊല്ലുമ്പോള്‍ ഒന്നും ഓർമയില്ലായിരുന്നുവെന്ന് കൂട്ടുപ്രതികൾ; അമിതമായി ലഹരി നൽകി അർജ്ജുനെ ആക്രമിച്ചു...

14 JULY 2019 02:33 PM IST
മലയാളി വാര്‍ത്ത

എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അർജുനെ ആക്രമിക്കും മുമ്പ് അമിത അളവിൽ കഞ്ചാവ് നൽകിയെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകി. അമിതമായി ലഹരി ഉള്ളിൽ ചെന്ന അർജുൻ പ്രതിരോധിക്കാനോ കരയാനോ പറ്റാത്ത സാഹചര്യത്തിലായിരുന്നെന്നും ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളും ലഹരി ഉപയോഗിച്ചിരുന്നു. നിബിന്റെ സഹോദരൻ മരിച്ച ബൈക്ക് അപകടത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് ദേഹോപദ്രവം തുടങ്ങിയത്. തുടർന്ന് ചോദ്യം ചെയ്യൽ ക്രൂരമായ ആക്രമണത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

മരക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റു വീണ അർജുനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രതി നിബിന്റെ നിർദേശപ്രകാരമാണ് അർജുന്റെ അയൽവാസിയും 17കാരനുമായ യുവാവ് കഴിഞ്ഞ രണ്ടാം തീയതി രാത്രി പത്തുമണിക്കു ശേഷം അർജുനെ നെട്ടൂരേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെ പ്രതികളുടെ സമീപത്ത് വിടാതെ മറ്റൊരിടത്താണ് അർജുനെ ഇറക്കിയത്. അതുകൊണ്ടാകണം കൊലയാളി സംഘത്തിൽ ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ 17–കാരന് കഴിയാതെ പോയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

അർജുനെ കൊലപ്പെടുത്താൻ നിബിൻ ഒരു വർഷം മുമ്പു തന്നെ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതിനായി അർജുനുമായി മനപ്പൂർവം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴി‍ഞ്ഞ വർഷം നടന്ന ബൈക്ക് അപകടത്തിൽ നിബിന്റെ സഹോദരൻ മരിക്കുകയും അർജുന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഗുരുതരമായി പരുക്കേറ്റ അർജുൻ പത്തുലക്ഷം രൂപയിലധികം ചെലവഴിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരികെ വന്നത്. സഹോദരന്റെ മരണത്തിനു കാരണം അർജുൻ ആണെന്നാണ് നിബിൻ വിശ്വസിച്ചിരുന്നത്. ഇതു തന്നെ കൂടെയുള്ളവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇവർ സംഘം ചേർന്ന് അർജുനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതും നടപ്പാക്കിയതും.

എന്നാൽ ഒരുമിച്ച് ലഹരി ഉപയോഗിച്ചതിന് ശേഷം അർജുനെ കൊലപ്പെടുത്തുമ്പോൾ തങ്ങൾക്ക് ഒന്നും ഓർമയില്ലായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി നിപിൻ പീറ്റർ അർജുനെ മർദിച്ചു തുടങ്ങിയപ്പോൾ, ലഹരിയിലായിരുന്ന തങ്ങളും മർദനത്തിൽ പങ്കു ചേരുകയാണെന്നാണ് മറ്റു പ്രതികൾ പറയുന്നത്. നിപിൻ അർജുനിനെ വൈരാഗ്യത്തിന്റെ പേരിലാണ് മർദിച്ചതെങ്കിൽ മറ്റു പ്രതികൾ കേവലം ലഹരിയുടെ മയക്കത്തിൽ മർദിക്കുകയായിരുന്നുവത്രെ. ലഹരികടത്തുമായി ബന്ധപ്പെട്ട് ഒരുമിച്ച് പിടിയിലായിട്ടുള്ള അർജുനും പ്രതികളും മുമ്പും ഒരുമിച്ച് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇവർ തമ്മിൽ ലഹരി സംബന്ധമായ എന്തെങ്കിലും തർക്കം കൊലപാതകത്തിന് പ്രേരണയായോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (12 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (28 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (53 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (2 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends