വയലിനിസ്‌റ് ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ദുരൂഹത നീക്കാനായി കുടുംബം ഹൈക്കോടതിയിലേക്ക്... ബാലഭാസ്‌കറിന്റെ അച്ഛന്‍ കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

വയലിനിസ്‌റ് ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ദുരൂഹത നീക്കാന്‍ കുടുംബം ഹൈക്കോടതിയിലേക്ക്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ടെന്നും, അപകട മരണമല്ല ആസൂത്രിതമായ കൊലപാതകം ആണെന്നുള്ള സംശയവും അതുകൊണ്ട് തന്നെ ഫലപ്രദമായ രീതിയിലുള്ള അന്വേഷണം വേണമെന്ന് പലതവണ കുടുംബം അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം ഏറ്റെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചാണ് അദ്ദേഹം അഭിഭാഷകരെ കണ്ടത്.
"
https://www.facebook.com/Malayalivartha

























