Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

മുഖ്യമന്ത്രിയുടെ 'ഡാഷ്' പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരൻ...

14 JULY 2019 03:31 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് പാര്‍ട്ടിയെ നയിക്കാനൊരു നേതാവ് ഇല്ലാത്തതും കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അപകടത്തിലായതും കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. കൂട്ടമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു രാത്രി കൊണ്ട് ബിജെപി പാളയത്തിലേക്ക് ചുവട് മാറുന്നത്. ഈ പശ്ചാത്തലത്തിൽ കര്‍ണാടകത്തിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കോൺഗ്രസുകാരെ 'ഡാഷ്' എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കര്‍ണാടകത്തിലും ഗോവയിലുമടക്കം ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ആക്രമിച്ചത്.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പണ്ട് മുതല്‍ക്കേ സിപിഎം പറയുന്നതാണ്. അതിനുളള തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കോണ്‍ഗ്രസുകാരന്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നും പരിഹസിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഡാഷ് പ്രയോഗത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരൻ. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.

ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കും ഇല്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേപ്പേരെന്നും, ഇവരെ പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നതാണ് കര്‍ണാടകത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിനെ വിശ്വസിച്ച പലരും ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും, കോണ്‍ഗ്രസ് രാജ്യത്ത് ഇതുപോലുളള ഒരു അവസ്ഥയില്‍ എത്താന്‍ പാടുണ്ടായിരുന്നോ എന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണിപ്പോള്‍ കോണ്‍ഗ്രസ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (15 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (31 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (56 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (2 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends