തൃശൂർ നഗരത്തിൽ 191 ക്യാമറകള്‍ സ്ഥാപിക്കാൻ നഗരസഭ തീരുമാനം

തൃശൂർ നഗരം മുഴുവൻ ഇനി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലാകും. അഞ്ചര കോടിയുടെ പദ്ധതിയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നതു. നഗരത്തിലെ 56 ഇടങ്ങളിലായി 191 ക്യാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചു . തൃശ്ശൂര്‍ മേയര്‍ അജിത വിജയനാണു ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചതു.
പദ്ധതി പ്രകാരം നഗരസഭയുടെ പരിധിയിലുളള മുഴുവൻ പ്രദേശങ്ങളും ക്യാമറാ നിരീക്ഷണത്തിലാകും. മന്ത്രിമാരായ എ സി മൊയ്തീന്റെയും വി എസ് സുനില്‍ കുമാറിന്റെയും സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് ഏതൊക്കെ കമ്പനിക്കാണ് കരാര്‍ നല്‍കേണ്ടതെന്ന് ആലോചിച്ചത് . പദ്ധതി ഏറ്റെടുക്കാന്‍ താൽപര്യവുമായി വന്ന കമ്പനികളുടെ സിസിടിവി ക്യാമറ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി കരാര്‍ ഏല്‍പ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇതിനായുള്ള പണം സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ശേഖരിക്കും. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനും ലഭ്യമാകുന്ന രീതിയിലായിരിക്കും ക്യാമറ ക്രമീകരിക്കുക.
https://www.facebook.com/Malayalivartha

























