Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

നേട്ടങ്ങളുടെ രാജകുമാരന്റെ  നെറുകയില്‍; ഇനി ഈ നേട്ടം കൂടി; ഇന്ത്യ ചരിത്രത്തിലേക്ക് ചന്ദ്രയാന്‍ -2വിലൂടെ ഇന്ത്യ നേടുന്നത് പുതിയ നേട്ടം; ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളതില്‍വച്ച് എറ്റവും കഠിനമായ ദൗത്യമാണിത്.

14 JULY 2019 10:54 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ വലി നേട്ടങ്ങളാണ് കൊയ്യുന്നത്. ആ നേട്ടങ്ങള്‍ക്കു നടവില്‍ നാളെ ഒരൂ പൊന്‍ തൂവലായി ചന്ദ്രയാന്‍ 2വിന്റെ വിജയ വാര്‍ത്തകൂടി വരും. ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളതില്‍വച്ച് എറ്റവും കഠിനമായ ദൗത്യമാണിത്.
ഇത് വിജയമായാല്‍ വിജയമായാല്‍ ഈ നൂറ്റാണ്ടില്‍ ചന്ദ്രനില്‍ പര്യവേക്ഷണത്തിന് റോബോട്ടിക് റോവറിനെ അയച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ മേഖലയില്‍ ഇന്ത്യ നിര്‍ണായക ലോകശക്തിയായി മാറാന്‍ ഇത് വഴിയൊരുക്കും. നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ വിക്ഷേപണം നടക്കും. 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങള്‍ ഘട്ടംഘട്ടമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചന്ദ്രയാന്‍-2ലെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ഇതുവരെ ആരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും ശ്രദ്ധേയമാണ്. ദക്ഷിണ ധുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ചന്ദ്രയാന്‍-2 പേടകത്തിന് 3.8 ടണ്ണാണ് ഭാരം. 603 കോടി രൂപയാണ് പേടകത്തിന്റെ ചിലവ്, വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റിന് 375 കോടി രൂപയും.

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം -മൂന്ന് ഐസോടോപ്പിന്റെ സാധ്യതകളാണെന്ന് റിപ്പോര്‍ട്ട്. മാലിന്യമുക്തമായ ഊര്‍ജസ്രോതസ്സ് എന്നാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഇതിന്റെ ഖനന സാധ്യകള്‍ ചന്ദ്രയാന്‍ -2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഭൂമിയേപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാല്‍, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനില്‍ ഹീലിയം -മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം-മൂന്ന് ഐസോടോപ്പ്. ചന്ദ്രനില്‍ ഏകദേശം 10 ലക്ഷം മെട്രിക് ടണ്‍ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതിന് ഒരുടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവില്‍ മൂല്യമായി കണക്കാക്കുന്നത്. 



ഇതില്‍ കാല്‍പങ്കോളം ഭൂമിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇപ്പോഴത്തെ ഊര്‍ജഉപഭോഗം കണക്കിലെടുത്താല്‍ ചന്ദ്രനിലെ ഹീലിയം-മൂന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിച്ചാല്‍, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊര്‍ജാവശ്യം നിറവേറ്റാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു. അതിനാല്‍ തന്നെ ആ ഊര്‍ജസ്രോതസ്സിനെ ഭൂമിയിലെത്തിക്കാന്‍ ശേഷി നേടുന്നത് ഏതു രാജ്യമാണോ അത് വലിയ നേട്ടമാണ് കൈവരിക്കുക. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഐഎസ്ആര്‍ഒയുടെ ചുവടുവെപ്പ്. നിലവിലെ സാങ്കേതിക ിദ്യകള്‍ ഹീലിയം -മൂന്നിനെ ഭൂമിയിലെത്തിക്കാന്‍ പര്യാപ്തമല്ല. ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഊര്‍ജോത്പാദനം എളുപ്പമാക്കാന്‍ ഹീലിയം-മൂന്നിന് സാധിക്കും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (15 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (31 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (56 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (2 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends