സമ്പത്ത് കസ്റ്റഡി മരണം പുനരന്വേഷിക്കണമെന്ന് കോടതി

പുത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സി.ബി.ഐ നടപടി ചോദ്യം ചെയ്‌ത് സമ്പത്തിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എഡിജിപി മുഹമ്മദ് യാസിന്‍ ഡിഐജി വിജയ് സാക്കറെ എന്നിവരെയാണ് സിബിഐ കേസില്‍ നിന്ന് ഒഴിവാക്കിയത്. ഇവരെ ഒഴിവാക്കിയ സിബിഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ ആരോപണ വിധേയരായ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ബാറ്റണ്‍ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേസിലെ സി.ബി.ഐ അന്വേഷണം അപൂര്‍ണമാണെന്ന് പറഞ്ഞ കോടതി അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും അറിയിച്ചു.
പോലീസ് കസ്‌റ്റഡിയില്‍ ഇരിക്കെ 2010 മാര്‍ച്ച് 29 നാണ് സമ്പത്ത് മരിച്ചത്. 2010 മാര്‍ച്ച് 23 ന് വീട്ടമ്മയും എ.സതീഷ് ഐ.എ.എസിന്റെ സഹോദരിയുമായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് സമ്പത്തിനെ അറസ്റ്റ് ചെയ്‌തത്.
https://www.facebook.com/Malayalivartha