Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

പാവപ്പെട്ടന്മാരുടെ എല്ല് ഇടിച്ചു വെള്ളമാക്കുന്ന പിണറായി പോലീസിന് ധൈര്യമുണ്ടോ പൊലീസുകാരെ ഈ ക്രിമിനലുകളുടെ രോമത്തില്‍ തൊടാന്‍; മാപ്പുപറയുന്ന പാര്‍ട്ടിയുടെ തനിനിറം ഇനി കാണാം

15 JULY 2019 10:33 AM IST
മലയാളി വാര്‍ത്ത

സാധാരണക്കാരന്‍ ആരെയെങ്കിലും അബദ്ധത്തില്‍ കുത്തി സ്റ്റേഷനില്‍ എത്തിയാല്‍ ഇടിച്ചു കൂമ്പ് വാട്ടുന്ന പോലീസുകാര്‍ക്ക് അറസ്റ്റുചെയ്ത ശിവരഞ്ജിത്തിനെയും നസീമിനെയും കയ്യില്‍ കിട്ടിയാല്‍ മുട്ട് വിറക്കും. ഒന്നു തൊടാന്‍ പോലും പോലീസ് ഏമാന്മാര്‍ക്ക് കഴിയില്ല. പണ്ടൊരിക്കല്‍ ഈ എസ്.എഫ്.ഐ ക്കാരന്‍ പൊലീസിനെ തല്ലി സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല ബിരിയാണിയും തൊട്ട് നക്കാന്‍ അച്ചാറും കൊടുത്ത കഥ ജനങ്ങള്‍ ഇന്നും മറന്നിട്ടില്ല. ഇപ്പോള്‍ ഈ ക്രിമിനലുകളെ തള്ളിപ്പറയുന്ന സി പി എം നേതാക്കളുടെയൊക്കെ തനിനിറം അപ്പോള്‍ നമുക്ക് കാണാം. കാക്കയ്ക്ക് എന്നും തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെയാണ്. ബിനോയ് കോടിയേരി തെറ്റ് ചെയ്തപ്പോളും അച്ഛന്‍ കോടിയേരി പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന്.

രാജ്കുമാറിനെ തല്ലിച്ചതച്ച പോലീസ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ നടുറോഡില്‍ തല്ലിച്ചതച്ച കേസിലെ മുഖ്യപ്രതിയും അഖിലിനെ കുത്തിയ കേസില്‍ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ നസീമിനെ ഒന്നു തൊടുകപോലും ഇല്ല തൊട്ടാല്‍ അപ്പൊ വിവരം അറിയും പോലീസ് ഏമാന്മാര്‍. നേരത്തേ പോലീസുകാരനെ പെടപ്പിച്ചു ഒന്നര മാസത്തോളം മുങ്ങിനടന്ന ശേഷം കീഴടങ്ങിയപ്പോഴും നസീമിന് ബിരിയാണി നല്കിയായിരുന്നു സത്കാരം. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട് എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ന് വെളുപ്പിനാണ് മുഖ്യ പ്രതി ശിവരഞ്ജിത്തും, നസീമും പോലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്. കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ ഇയാളുമുണ്ടായിരുന്നെങ്കിലും കുത്തിയത് ആരെന്നു കണ്ടില്ലെന്നാണ് ഇജാസ് മൊഴിനല്‍കിയത്. മറ്റുള്ളവര്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങുകയായിരുന്നു. എന്നാല്‍, തീവണ്ടിയില്‍ സംസ്ഥാനത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ േസ്റ്റഷനില്‍നിന്നു പിടികൂടിയെന്നാണ് പോലീസിന്റെ വിശദീകരണം.

അതുപോലെതന്നെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് 16 കെട്ടുകളിലായി 200 ഷീറ്റ് ഉത്തരക്കടലാസുകള്‍ പോലീസ് കണ്ടെടുത്തു. കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസാണ് പിടിച്ചത്. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു റെയ്ഡ്. ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ നാലുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (7 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (23 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (48 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends