Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

അമ്പരപ്പ് മാറാതെ പത്രക്കാര്‍... എസ്.എഫ്.ഐ.യുടെ വീര പരാക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രിന്‍സിപ്പാളും സെക്യൂരിറ്റിക്കാരും പത്രക്കാരെ കോളേജില്‍ നിന്ന് പുറത്താക്കി; ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ മുട്ടന്‍ തെറിയും വലിയ കമ്പിയുമായി ബന്ധുക്കള്‍ പത്രക്കാരെ അടിച്ചോടിച്ചു; കോമ്പ്രമൈസായി പോലീസ്

15 JULY 2019 11:13 AM IST
മലയാളി വാര്‍ത്ത

വീട്ടിലിങ്ങനെയാണെങ്കില്‍ പിന്നെ നാട്ടിലെ കാര്യം പറയാനുണ്ടോ എന്നൊരു ചൊല്ലാണ് ഇന്നലത്തെ സംഭവം കാണുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ പോലീസ് എത്തിയപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചാനലുകാരുടെ അവസ്ഥ എല്ലാവരേയും അമ്പരപ്പിച്ചു. വീട്ടില്‍ വന്ന ചാനലുകാരെ വലിയ കമ്പിയും മുട്ടന്‍ തെറികളും കൊണ്ടാണ് സ്വീകരിച്ചത്. എന്നാല്‍ എല്ലാം കണ്ട് പത്രക്കാരെ ആശ്വസിപ്പിക്കുകയാണ് പോലീസ് ചെയ്തത്. 

അതേസമയം ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 16 കെട്ടുകളിലായി 200 ഷീറ്റ് ഉത്തരക്കടലാസുകള്‍ പോലീസ് കണ്ടെടുത്തു. കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസാണ് പിടിച്ചത്. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. 

ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ നാലുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

ഇവ യൂണിവേഴ്‌സിറ്റിയില്‍നിന്നോ കോളേജില്‍നിന്നോ കടത്തിയതാണെന്നാണു പോലീസ് നിഗമനം. 2016ലെ തീയതില്‍ പൂരിപ്പിച്ച ഷീറ്റും ഇതിലുണ്ടായിരുന്നു. ഇതില്‍നിന്ന് ചോദ്യക്കടലാസും ചോര്‍ത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. ഷീറ്റുകള്‍ കാണാതായതിനെക്കുറിച്ച് സര്‍വകലാശാലയോട് അന്വേഷണം ആവശ്യപ്പെടും. ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുകയായിരുന്നോ എന്നു സംശയിക്കുന്നു. ഇതിനൊക്കെ ബന്ധപ്പെട്ട ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

ഇതോടെ സര്‍വകലാശാല, പി.എസ്.സി. പരീക്ഷാതട്ടിപ്പുകളിലേക്കും സംശയംനീളുകയാണ്. പരിശോധന പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കമ്പികളുമായെത്തി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു.

എസ്.എഫ്.ഐ. യൂണിറ്റ് മുന്‍പ്രസിഡന്റായ ശിവരഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുനടത്തിയ പി.എസ്.സി. പരീക്ഷയില്‍ ഒന്നാമതെത്തിയത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതിനിടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. പ്രതികളായ നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു.

ശിവരഞ്ജിത്തിനുപുറമേ, മറ്റൊരു പ്രതിയായ എസ്.എഫ്.ഐ. യൂണിറ്റ് മുന്‍സെക്രട്ടറി നസീം പോലീസ് റാങ്ക്പട്ടികയില്‍ 28ാം റാങ്ക് നേടിയിരുന്നു. ഇരുവരും പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടിയത് പി.എസ്.സി.യുടെ വിജിലന്‍സ് അന്വേഷിക്കും. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു.

തിങ്കളാഴ്ച അന്വേഷണം തുടങ്ങും. ഞായറാഴ്ച അവധിയായതുകൊണ്ടാണ് വിവരങ്ങള്‍ ശേഖരിക്കാനാകാഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്നത് ഭാവനകളിലൂടെയുള്ള കഥകളാണെന്നും അവ സത്യമാകാനിടയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ.എ.പി. നാലാം ബറ്റാലിയന്‍ പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണത്തിനുപുറമേയാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗത്തെക്കൊണ്ടും അന്വേഷിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരം ശേഖരിക്കുന്നുണ്ട്.

പരീക്ഷയില്‍ ശിവരഞ്ജിത്തിന് കായികനേട്ടത്തിനുള്ള 13.58 മാര്‍ക്ക് അധികം ലഭിച്ചിരുന്നു. ആര്‍ച്ചറിയില്‍ ദേശീയമത്സരത്തില്‍ പങ്കെടുത്തതാണ് കായികനേട്ടമായി ശിവരഞ്ജിത്ത് അവകാശപ്പെട്ടത്. ഇത് യഥാര്‍ഥ അവകാശവാദമാണോയെന്ന് പോലീസ് പരിശോധിക്കും.

രണ്ടാംറാങ്കുള്ള പ്രണവും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് നേതാവാണ്. ഇയാള്‍ക്ക് 78 മാര്‍ക്കാണ് ലഭിച്ചത്. ഇവരുടെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പി.എസ്.സി. പുറത്തുവിട്ടിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (9 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (25 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (50 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends