Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

പെട്ടുപോയത് കടയില്‍ എത്തിയവര്‍... ബേക്കറി കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അങ്കലാപ്പില്‍; 59 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തയാള്‍ക്കെതിരെ പോക്‌സോ കേസ്

15 JULY 2019 05:05 PM IST
മലയാളി വാര്‍ത്ത

പാലക്കാട് പട്ടാമ്പിക്കാര്‍ ആകെ അങ്കലാപ്പിലാണ്. ഒരു കടയുടമയുടെ വേലത്തരം കാരണം നിരവധി രക്ഷിതാക്കളുടെ ഉറക്കമാണ് കെടുത്തിയത്. കേവലം ഒരു കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ പുറത്തായതോടെ ഒന്നിന് പുറകെ മറ്റൊന്നായി സംഭവങ്ങള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അവസാനം നാടാകെ പേടിയിലായി. ഈ കുട്ടികളെ കടയുമ ലൈംഗികമായി പീഡിപ്പിച്ചത്രെ. തങ്ങളേറെ വിശ്വസിച്ച കൃഷ്‌ണേട്ടന്‍ ഇത്തരക്കാരനെന്ന് ആരും സ്വപ്‌നേപി വിശ്വസിച്ചില്ല. അവസാനം പരാതി പ്രതിഷേധമായതോടെ സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണന്‍ ഒളിവില്‍പോയി. 

തൃത്താല മേഖലയിലെ ഒരു യു.പി. സ്‌കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനറി കടയുടമ കൃഷ്ണനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയില്‍നിന്ന് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു.

തുടര്‍ന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കയായിരുന്നു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇത്തരത്തില്‍ പരാതിപറഞ്ഞ 59 പെണ്‍കുട്ടികളില്‍നിന്ന് പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂഷണത്തിനിരയായ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും രക്ഷിതാക്കള്‍ക്കായി നിയമ ബോധവത്കരണ ക്ലാസും നല്‍കി.

രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയനുസരിച്ച് തൃത്താല പോലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends