Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

നിലവാരം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ ങ്ങനെ റാങ്ക് ലിസ്റ്റില്‍ വന്നു ദുരൂഹത പുറത്തുവിട്ട് കുമ്മനം; പിഎസ്സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും 28 റാങ്കുകളെക്കുറിച്ച് നിരവധി സംശയങ്ങള്‍; ഓരോന്നായി നിരത്തി കുമ്മനം

15 JULY 2019 10:30 AM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍. പിഎസ്സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും 28 റാങ്കുകളെക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഉന്നത റാങ്കുകള്‍ നേടാനുള്ള നിലവാരം ആരോപണ വിധേയര്‍ക്ക് ഇല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. കാസര്‍കോട് ജില്ലയിലെ ലിസ്റ്റില്‍ ജോലിക്ക് അപേക്ഷിച്ച ഇവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാളെടുത്തവന്‍ബവാളാല്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സ്ഥിരം ക്രിമിനലുകളും വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്സിലെ പ്രതികളുമായ ശിവരജ്ഞിത്ത്,നസീം എന്നിവര്‍ ജടഇ നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 1 ഉം 28 ഉം റാങ്കുകാരായതിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജടഇ പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തണം.ഇത്രയും ഉന്നത റാങ്കുകള്‍ നേടാനുള്ള നിലവാരം ആരോപണ വിധേയര്‍ക്ക് ഇല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. കാസര്‍കോട് ജില്ലയിലെ ലിസ്റ്റില്‍ ജോലിക്ക് അപേക്ഷിച്ച ഇവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ ജടഇ ടെസ്റ്റ് എഴുതാന്‍ അനുവദിച്ചത്. ഇത്തരം നടപടികളിലൂടെ ഭരണഘടനാ സ്ഥാപനമായ ജടഇയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. ഒന്നാം റാങ്കുകാരന് 78.33 ശതമാനം മാര്‍ക്കും രണ്ടാം റാങ്കുകാരനായ എസ് എഫ് ഐ പ്രവര്‍ത്തകന് 78 ശതമാനം മാര്‍ക്കും ലഭിച്ചപ്പോള്‍ മൂന്നാം റാങ്കുകാരന് ലഭിച്ചത് 71 ശതമാനം മാത്രമാണ്. ലക്ഷങ്ങള്‍ എഴുതുന്ന ഒരു പരീക്ഷയില്‍ ഇത്രയും വലിയ അന്തരമുണ്ടാകുന്നത് തന്നെ സംശയകരമാണ്. ജടഇ യെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. ജടഇ പരീക്ഷാ നടത്തിപ്പില്‍ ഇടപെടുന്നതിന് ഒരു സി.പി.എം ഫ്രാക്ഷന്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി ശക്തമായ ആരോപണമുണ്ട്. മുന്‍പ് ജടഇ നടത്തിയ ടക പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിരുന്നെന്ന ആരോപണം ഇതുമായി ചേര്‍ത്ത് കാണേണ്ടതുമാണ്. ആരോപണങ്ങളുടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. ജടഇ യെ രാഷ്ട്രീയമുക്തമാക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തന്നെ തുലാസിലാവും.

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സി.പി.എം ഉം സംസ്ഥാന സര്‍ക്കാരുമാണ്. ഇത് ഒറ്റപ്പെട്ടതും യാദൃശ്കികവുമാണെന്ന സിപിഎം പ്രചരണം ഒട്ടും ശെരിയല്ല.പാര്‍ട്ടിയുടെ പിന്തുണയോടെ ആസൂത്രിതമായി നടത്തിയ അക്രമ പ്രവര്‍ത്തനമാണിത്. ഇപ്പോള്‍ ഇതില്‍ നിന്നും തല ഊരി രക്ഷപെടാനും ചിലരെ മാത്രം തള്ളി പറയാനും സിപിഎം നേതാക്കള്‍ നടത്തുന്ന ശ്രമം വെറും പാഴ് വേലയാണ്.

ചില വ്യക്തികളെ മാത്രം കുറ്റക്കാരായി ചിത്രീകരിച്ച് പാര്‍ട്ടിക്കും സര്‍ക്കാരിനും കൈകഴുകാന്‍ കഴിയില്ല. കോളേജിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി സി.പി.എം നല്‍കി വരുന്ന പിന്തുണയുടെ അനന്തരഫലമാണ് അടുത്തയിടെ അവിടെയുണ്ടായ അതിര് വിട്ട സംഭവങ്ങള്‍.ഇടതുപക്ഷ അധ്യാപക സംഘടനയും ഉത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ട്.യൂണിവേഴ്സിറ്റി കോളേജ് ഉള്‍പ്പെടെ ടഎഹയ്ക്ക് ആധിപത്യമുള്ള എല്ലാ ക്യാംപസുകളും കലാപ കേന്ദ്രങ്ങളാവുകയും വിദ്യാര്‍ത്ഥികള്‍ ഭയത്തില്‍ കഴിയേണ്ട സാഹചര്യമുണ്ടാവുകയും അവിടെയെല്ലാം അധ്യയന നിലവാരം ഇടിയുകയും ചെയ്തു.ഇതിനെല്ലാം പിന്നില്‍ സി.പി.എം ന്റെ അന്ധമായ രാഷ്ടീയ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (9 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (25 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (50 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends