Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

സിവിൽ പോലീസ് ഓഫീസർ പരീക്ഷ പുന:പരിശോധിച്ചേക്കും ; യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനും റാങ്ക് കിട്ടിയ സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ പുന:പരിശോധിക്കുന്നത്

15 JULY 2019 09:51 AM IST
മലയാളി വാര്‍ത്ത

സിവിൽ പോലീസ് ഓഫീസർ നിയമനത്തിനു വേണ്ടി പി എസ് സി കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ പരീക്ഷ പുന: പരിശോധനക്കാൻ സാധ്യത. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനും റാങ്ക് കിട്ടിയ സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ പുന:പരിശോധിക്കുന്നത്.

പി എസ് സിക്കും സർക്കാരിനും ഇതിൽ താത്പര്യമില്ലെങ്കിലും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്.എന്നാൽ അന്തിമതീരുമാനം പി എസ് സിക്കായിരിക്കും.

ശിവരജ്‌ഞ്ഞിത്തിന് ഒന്നാം റാങ്കും നസീമിന് ഇരുപത്തിയെട്ടാം റാങ്കുമാണ് ലഭിച്ചത്. കാസർക്കോട് സെന്റർ വച്ച ശേഷം തിരുവനന്തപുരത്ത് നിന്നാണ് ഇവർ പരീക്ഷയെഴുതിയത്. സാധാരണ ഗതിയിൽ കാസർക്കോട് സെന്റർ തെരഞ്ഞടുത്തവർക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ കഴിയില്ല. അതായത് പി എസ് സി ചോദ്യപേപ്പർ ഇവർക്ക് ചോർന്നു കിട്ടിയെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. ഇതിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലാ ഉത്തരകടലാസ് പോലീസ് പിടിച്ചെടുത്തതോടെ സംശയം വർധിക്കുന്നു.

സർവകലാശാലയുടെ ഉത്തര കടലാസുകൾ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്നതാണ്. ഇവ അധ്യാപകർക്ക് പോലും എടുക്കാൻ കഴിയുന്നതല്ല. സ്ഥിതി ഇതായിരിക്കെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ഉത്തരകാലാസ് കിട്ടിയെങ്കിൽ അതിനർത്ഥം അയാൾ വീട്ടിൽ നിന്നും സർവകലാശാലാ പരീക്ഷയെഴുതി ഉത്തരകെട്ടിൽ തിരുകി കയറ്റുന്നു എന്നു തന്നെയാണ്. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ ചുമതലയുള്ള മുഴുവൻ അധ്യാപകരും ഇതിൽ പ്രതികളാണെന്ന കാര്യത്തിൽ സംശയമില്ല.

യൂണിവേഴ്സിറ്റി പരീക്ഷയിൽ നടത്തി കൊണ്ടിരിക്കുന്ന തിരിമറി തന്നെയായിരിക്കും ഇവർ പി എസ് സി പരീക്ഷയിലും കാണിച്ചത്. ഏതായാലും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പി.എസ്.സി സംശയ നിഴലിലായത്. ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെയും സി പി എമ്മിന്റെയും ഭാഗത്ത് നിന്നുണ്ടായത്. പി എസ് സിയെ സംശയത്തിന്റെ നിഴലിലാക്കിയത് സർക്കാർ തന്നെയാണ്.

പി.എസ്.സിയെ പൂര്‍ണ്ണമായും സി.പി.എം രാഷ്ട്രീയവത്കരിച്ചു. അനര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന റാങ്ക് നേടാന്‍ ഇത് അവസരം നല്‍കി. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തികച്ചും ന്യായമാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ഏജന്‍സിക്ക് യഥാര്‍ത്ഥ പ്രതികകളെ പിടികൂടാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എമ്മിന്റെ നേതാക്കളെ ഉള്‍ക്കൊള്ളിച്ച് പുനസംഘടിപ്പിച്ച പി.എസ്.സിയിൽ ക്രമക്കേടും പിടിപ്പുകേടും നിറഞ്ഞിരിക്കുകയാണെന്ന് ആക്ഷേപമുണ്ട് . ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫെലിൽ നിയമന മെമ്മോ അപ് ലോഡ് ചെയ്യുകയോ രജിസ്റ്റേര്‍ഡ് തപാലീലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെ പി.എസ്.സി ആസ്ഥാനത്ത് വിതരണ മേള നടത്താനുള്ള നീക്കവും ഇടതുപക്ഷ അനുകൂല സര്‍വീസ് സംഘടനകളിലേക്ക് ആളെ കൂട്ടാനുള്ള തന്ത്രമാണ്. പാരലല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള നീക്കവും വകുപ്പുതല പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ സ്കൂളുകള്‍ മാറ്റി ഭീമമായ തുക നല്‍കി സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകളില്‍ വച്ച് ഓണ്‍ലൈൻ സംവിധാനത്തിലൂടെ നടത്താനുള്ള അസ്വഭാവിക നീക്കവും ദുരൂഹമാണ് .

ഇടത് അനുകൂല പി എസ് സി അംഗങ്ങളാണ് ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. പി എസ് സിയിലുള്ള ഇടത്പക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരും സംശയനിഴലിൽ തന്നെയാണ്. പോലീസ് പോലുള്ള ചില പ്രത്യേക പരീക്ഷകളിൽ സിപിഎം അനുകൂല സഖാക്കളെ കുത്തി കയറ്റാൻ എന്ത് വഴിവിട്ട കളിക്കും പി എസ് സി തയ്യാറാകുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാൻ പരീക്ഷ പുന:പരിശോധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (8 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (24 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (49 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends