Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

നിങ്ങളുടെ ചിന്തകൾക്കതീതമാണ് ഞാൻ അനുഭവിച്ച ആ നരകയാതനകൾ; ഷാഹിന അനുഭവിച്ച വേദനയുടെ ഒരംശം പോലും ഉയിരെയിൽ ഇല്ല; ഹൃദയം നടുക്കുന്ന ഫേസ് ബുക്ക് കുറിപ്പ്

15 JULY 2019 05:22 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തത്തിൽ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്ന പല്ലവിയെന്ന ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയായിരുന്നു ഉയരെ എന്ന സിനിമ. പല്ലവി എന്ന കഥാപാത്രത്തെ പാര്‍വതി ജീവിച്ചു കാണിക്കുകയായിരുന്നു. പല്ലവി എന്ന കഥാപാത്രത്തെ നെഞ്ചോടേറ്റി നടന്നവര്‍ക്ക് മുന്നില്‍ സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ ഷാഹിന കുഞ്ഞുമുഹമ്മദ് തന്റെ ജീവിതം പങ്കുവെക്കുകയാണ്. അഞ്ചാം വയസ്സില്‍ വിളക്കില്‍ നിന്ന് തീപടര്‍ന്നാണ് ഷാഹിനയ്ക്ക് ശരീരത്തിൽ പൊള്ളലേല്‍ക്കുന്നത്. സങ്കടത്തിന്റെ നാളുകള്‍ പിന്നിട്ട് ഒടുവില്‍ അതിജീവനത്തിന്റെ വഴിയെ സഞ്ചരിക്കാന്‍ ഷാഹിനക്കും പറ്റി. ഇന്ന് ഒരു ഡോക്ടറാണ് ഷാഹിന. ജീവിതം തകര്‍ന്നുപോയെന്ന് നിരാശപ്പെട്ടിരിക്കുന്നവർക്ക് ഇന്നൊരു പ്രചോദനമാണ് ഷാഹിന. ഷാഹിനയുടെ ജീവിതകഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഷാഹിനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഞാന്‍ ഷാഹിന, ജീവിതം തകര്‍ന്നുപോയി എന്ന് നിരാശപെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഉണ്ട് എന്റെ ഈ പരിചയപ്പെടുത്തലിന്..

ഈ ചിത്രത്തില്‍ കാണുന്നത് പോലെ, ഞാനും ഉയരെ സിനിമയും തമ്മില്‍ ചെറിയ ഒരു ബന്ധമുണ്ട്. ഉയരെ എന്നത് കേവലം ഒരു സിനിമാ മാത്രം ആയിരുന്നില്ല എനിക്ക്, ഒരു പരിധിയോളം അതിലൂടെ എനിക്കെന്റെ ഇതുവരെയുള്ള ജീവിതത്തിലേക്കു ഒരെത്തിനോട്ടം കൂടി ആയിരുന്നു. ഉയരെ എന്ന സിനിമയില്‍ പര്‍വ്വതിയുടെ കഥാപാത്രമായ പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവളുടെ ബാഹ്യ സൗന്ദര്യം നഷ്ടപെട്ടതെങ്കില്‍, ബാല്യകാലത്തിലെ അശ്രദ്ധമൂലമുണ്ടായ ഒരു അപകടമാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. നാളിതുവരെ ഞാന്‍ അനുഭവിച്ചത്, നിങ്ങള്‍ക്ക് ഊഹിക്കാവുന്ന അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്.

എന്റെ 5-ാം വയസില്‍, ബാല്യത്തിലെ ഒരു കറുത്ത ദിനം, ആ കനല്‍ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക് ആയിരുന്നു, അതും എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ. വസ്ത്രത്തുമ്പിലൂടെ പടര്‍ന്നുകയറിയ ആഴി എരിഞ്ഞമര്‍ത്തിയത് എന്റെ ജീവിതം ആയിരുന്നു. അതേ, എന്റെ ദേഹമാസകലം ചടുലനൃത്തം ആടിയ ആ ആഴിയില്‍ ഞാന്‍ അമര്‍ന്നുപോകുന്നു എന്ന് തോന്നിയ നിമിഷം. ഞാന്‍ ആ ഇളംപ്രായത്തില്‍ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാര്‍വതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല, സിനിമയില്‍ ആയിരുന്നാലും. എന്നാല്‍ ദൈവം എന്നെ കൈവെടിഞ്ഞില്ല, ഉണ്ടായിരുന്നു എനിക്കൊപ്പം. അതേപോലെ താങ്ങായും തണലായും ദിനരാത്രങ്ങള്‍ നോക്കാതെ എനിക്കൊപ്പം എന്റെ നല്ലവരായ മാതാപിതാക്കളും. കുറുമ്പ് കാട്ടി കളിച്ചു നടക്കേണ്ട എന്റെ ബാല്യകാലത്തിലെ സുന്ദര നാളുകള്‍, കാലങ്ങളോളം വേദന കടിച്ചമര്‍ത്തി ഞാന്‍ ഹോസ്പിറ്റലില്‍ ചിലവഴിച്ചു. അതിനു ശേഷം വീട്ടിലെ മുറിക്കുള്ളിലും. ആ ഒരു നിമിഷത്തില്‍ സംഭവിച്ച അശ്രദ്ധ, കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കാന്‍ പോലും എന്നെ ഭീതിപ്പെടുത്തി. ആളുകളുടെയിടയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാന്‍ സ്വയം സന്നദ്ധയായി. ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കളിയാക്കലും ഒറ്റപെടുത്തലുകളുമെല്ലാം ബാല്യകാലം മുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്..

നിങ്ങളുടെ ചിന്തകള്‍ക്കതീതം ആണ്, എന്റെ ആ ഇളംപ്രായത്തിലെ പ്രയാസങ്ങള്‍, ഞാന്‍ അനുഭവിച്ച നരകയാതനതകള്‍.

പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂര്‍ണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാര്‍ഥനയും സ്‌നേഹവും കൂടി ആയപ്പോള്‍, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകള്‍ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാന്‍ സധൈര്യം പോരാടി, പഠിച്ചു വളര്‍ന്നു, ദൈവകൃപയാല്‍ ഞാന്‍ ഇന്നൊരു ഡോക്ടര്‍ ആയി. ഒരു പക്ഷെ രോഗികള്‍ക്ക് ആശ്വാസം നല്‍കാനായി, അവര്‍ക്കു വേണ്ടി ജീവിതം സേവിക്കാന്‍ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്.

എന്റെ ജീവിതത്തിലും ഉയരെയിലെ ടോവിനോയെ പോലെ ഒരുപാടു നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു, എല്ലാത്തിനും എനിക്ക് പൂര്‍ണ്ണപിന്തുണ നല്‍കി അന്നും ഇന്നും അവര്‍ താങ്ങായി തണലായി കൂടെ ഉണ്ട്. നമ്മുടെ സമൂഹത്തില്‍ പല്ലവിയെ പോലെ അല്ലെങ്കില്‍ എന്നെപ്പോലെ അനേകം ആളുകള്‍ ഉണ്ടാവും, ദുരന്തയാതനകളാല്‍ ക്ലേശിക്കുന്നവര്‍. അങ്ങനെ പ്രയാസങ്ങളാല്‍ വീടിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്നവര്‍ക് ഒരു പ്രചോദനം ആകട്ടെ ഉയരെ എന്ന സിനിമയും അതിലുപരി എന്റെ ഈ ജീവിതവും.

ഉയരെ എന്ന സിനിമ കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ തന്റെ ജീവിതം ഷാഹിന പങ്കുവെച്ചതോയൊണ് ലോകം ഷാഹിനെയ അറിയുന്നത്. അന്നുമുതല്‍ വാര്‍ത്തയിലെ താരമാണ് ഷാഹിന. ഷാഹിനയുടെ ജന്മദിനത്തില്‍ ഉയരെയിലെ നായകനായ ടൊവിനോയുടെ തന്നെ ആശംസാ സന്ദേശമെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends