Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

മത്സരിക്കാന്‍ ആളില്ല... ബംഗാളിന് പുറകേ ത്രിപുരയിലും മത്സരിക്കാന്‍ ആളില്ല; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി; എന്തൊക്കെ ചെയ്തിട്ടും വീഴാത്ത കേരളത്തില്‍ പിടിമുറുക്കാന്‍ പുതിയ തന്ത്രങ്ങള്‍

15 JULY 2019 04:59 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും കഠിന പ്രയത്‌നത്തിലൂടെ ബംഗാളിന് പുറകേ ത്രിപുരയും ബിജെപി കയ്യടക്കുകയാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്.

നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തെരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.

ത്രിപുരയും പിടിച്ച സ്ഥിതിക്ക് ഇനി മോദിയുടെ ലക്ഷ്യം കേരളമാണ്. എത്രയൊക്കെ പരിശ്രമിച്ചിട്ടും വഴങ്ങാത്തകേരളത്തെ പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ മോദി അമിത്ഷായ്ക്ക് നിര്‍ദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെക്കാന്‍ കഴിഞ്ഞ ചിട്ടയായ പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് അമിത്ഷായുടെ നിര്‍ദേശ പ്രകാരം ആര്‍ എസ് എസും ബിജെപിയും ഇപ്പോള്‍ അണിയറയില്‍ ഒരുക്കുന്നത്. 

ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസിന് തൃപ്തിയില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളക്ക് പാളിച്ച സംഭവിച്ചെന്ന അഭിപ്രായം പാര്‍ട്ടിയിലും സഘത്തിലുമുണ്ട്. സമവായം എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റ് ആക്കിയതെങ്കിലും അദ്ദേഹത്തിന്റെ വരവോടെ കേരളത്തില്‍ പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലായെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതാക്കളെ തെരഞ്ഞെടുപ്പിന് മുമ്പേ ധരിപ്പിച്ചിട്ടുണ്ട്.

ആര്‍ എസ് എസ് അഭിപ്രായം കേന്ദ്ര നേതൃത്വം പരിഗണിച്ചാല്‍ ശ്രീധരന്‍ പിള്ളക്ക് പകരക്കാരനെ കണ്ടെത്തിയേക്കും. കഴിഞ്ഞ തവണ പ്രസിഡന്റ് ആവുമെന്ന് കരുതിയ കെ സുരേന്ദ്രനാണ് അപ്പോള്‍ സാധ്യത കൂടുതല്‍.

ശബരിമല വിഷത്തില്‍ സുരേന്ദ്രന്‍ നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഏറെ അനുകൂലമാണ്. പാര്‍ട്ടി അനുകൂലികളില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ സുരേന്ദ്രനുണ്ട്. ആര്‍ എസ് എസിനും ഏറെ പ്രിയങ്കരനാണ് സുരേന്ദ്രനിപ്പോള്‍..

കഴിഞ്ഞ പുനഃസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരാതി വി മുരളീധര പക്ഷത്തിനുണ്ട്. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള വി മുരളീധരന്‍ കേരളത്തിലെ സംഘടന കാര്യങ്ങളില്‍ ഇടപെടുന്നില്ല. കെ സുരേന്ദ്രനാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിലവിലെ അനുകൂല സാഹചര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും നേമവും ഉള്‍പ്പടേയുള്ള പത്തിലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു.

അതുപോലെ ഇത്തവണ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. കര്‍ണാടകയും ഗോവയും കൈപ്പിടിയിലായതിന് പുറകെ ദക്ഷിണേന്ത്യയില്‍ അടുത്ത കണ്ണ് കേരളത്തിലേക്കാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends