Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

പാർട്ടിക്കായി ജീവിച്ച അഖിലിനെ പോലെയുള്ളവരെ പാർട്ടി മറന്നു; പാർട്ടിക്കായി ജീവിച്ച തന്റെ മകനോട് പാർട്ടിക്കാർ തന്നെ ചെയ്ത ക്രൂരതയിൽ വിതുമ്പലോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആക്രമണത്തിന് ഇരയായ അഖിലിന്റെ 'അമ്മ

15 JULY 2019 12:20 PM IST
മലയാളി വാര്‍ത്ത

പാർട്ടിക്കായി ജീവിച്ച തന്റെ മകനോട് പാർട്ടിക്കാർ തന്നെ ചെയ്ത ക്രൂരതയിൽ വിതുമ്പലോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആക്രമണത്തിന് ഇരയായ അഖിലിന്റെ 'അമ്മ ജിജുലാൽ. 

യൂണിവേഴ്‌സിറ്റി കോളേജിൽ പോകുന്നതിന് വീട്ടുകാർക്ക് ആർക്കും താൽപര്യമില്ലായിരുന്നു എന്ന് 'അമ്മ തുറന്നു പറഞ്ഞു. എന്നാൽ അഖിലിന് യൂണിവേഴ്സിറ്റി കോളേജിൽ തന്നെ പോകണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ കുത്താൻ മാത്രം വൈരാഗ്യമോ അങ്ങനെ എന്തെങ്കിലും സംഭവമോ ഉണ്ടായിട്ടില്ലെന്ന് അമ്മ ജിജുലാലും സഹോദരി ചിഞ്ചുവും പറയുന്നു.

പവർലിഫ്റ്റിംഗ് ദേശീയ മത്സരത്തിൽ ജയിച്ചപ്പോൾ കോളേജിൽ സ്ഥാപിച്ച ഫ്‌ളക്‌സ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തിൽ വലിച്ചുകീറിക്കളഞ്ഞു എന്ന് . യൂണിറ്റ് റൂമിന് മുന്നിൽ ബൈക്ക് വച്ചതിന്റെ പേരിൽ അടിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്തു. എന്നിട്ടും അഖിൽ പ്രതികരിച്ചിരുന്നില്ല. ജോലിയും ഭാവിയും സ്വപ്‌നം കണ്ടാണ് പ്രശ്‌നങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നതെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും അഖിലിന്റെ സ്വന്തക്കാർ വ്യക്തമാക്കി.

എസ്.എഫ്.ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗമാണ് അഖിൽ. ഓട്ടോഡ്രൈവറായ അച്ഛൻ ചന്ദ്രനും പാർട്ടിക്കാരനാണ്. അഖിലിന്റെ മുത്തച്ഛൻ കേശവനും പാർട്ടി പ്രവർത്തകനായിരുന്നു. അതുകൊണ്ടുതന്നെ അഖിലും നാട്ടിലെ സജീവപ്രവർത്തകനാണ്.

അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി പവർലിഫ്റ്റിംഗിൽ 74 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ അഖിൽ അപകടനില തരണം ചെയ്‌തു. എങ്കിലും പവർലിഫ്റ്റിംഗിൽ തുടരാൻ കഴിയുമോ എന്ന ആശങ്ക കുടുംബത്തെ വല്ലാതെ അലട്ടുകയാണ്. അഖിലിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ഹൃദയധമനി മുറിഞ്ഞതിനാൽ ഓപ്പൺ ഹാർട്ട് സർജറിക്കാണ് വിധേയനായത്. പവർലിഫ്റ്റിംഗിൽ ശ്വാസമെടുക്കുന്നത് പ്രധാനമായതിനാൽ പരിശീലനം നടത്താനും യൂണിവേഴ്‌സിറ്റി കായികമേളയിലും പങ്കെടുക്കാനും കഴിയുമോ എന്നാണ് ആശങ്ക. ആരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. നീറമൺകര മന്നം മെമ്മോറിയൽ സ്‌കൂളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അഖിൽ കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പവർലിഫ്റ്റിംഗിൽ പരിശീലനം നേടിയത്. 2017ൽ കേരള പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയിൽ 93 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. ഓൾ ഇന്ത്യ ഫെഡറേഷൻ നാഷണൽ സബ്‌ജൂനിയർ പവർലിഫ്റ്റിംഗ്, ജൂനിയർ സൗത്ത് ഇന്ത്യ പവർലിഫ്റ്റിംഗ്, കേരള സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ,സംസ്ഥാന മത്സരങ്ങളിലും നേട്ടമുണ്ടാക്കി. ദേശീയതലത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി കായികമേഖല വഴി റെയിൽവേയിലോ മറ്റോ ജോലി നേടുകയായിരുന്നു ലക്ഷ്യം. യൂണിവേഴ്‌സിറ്റി കോളേജിൽ സ്‌പോർട്‌സ് ക്വോട്ടയിലാണ് പ്രവേശനം കിട്ടിയത്.

കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

ഇന്നലെ വൈകിട്ട് ശിവര‍ഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (9 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (25 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (50 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends