വധശ്രമക്കേസ് പ്രതികളെ കാറിൽ കടത്തിയത് ഡി.വൈ.എഫ്.ഐ. നേതാവ്; ഇത് താൻടാ പാർട്ടി; യൂണിവേഴ്സിറ്റി കോളേജ് പ്രതികളെ സംരക്ഷിക്കാത്ത് സിപിഎമ്മിന്റെ മുഖം വലിച്ചു കീറപ്പെടുന്നു; മാപ്പൊക്കെ ജനത്തെ പറ്റിക്കാൻ

മാപ്പുപറഞ്ഞ് ഒഴിയുന്ന നേതാക്കളെല്ലാം ഒന്നൊന്നായി പ്രതികൂട്ടിലാകുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഎം എടുക്കില്ല എന്ന് പ്രത്യക്ഷത്തിൽ പറയുമ്പോഴും അവർ ക്രിമനിനലുകളെ സംരക്ഷിക്കുന്ന നടപടികളാണ് സ്വീരിച്ചു പോരുന്നത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, മുഖ്യപ്രതികളായ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസിൽനിന്നു കടത്തിയതു ഡി.വൈ.എഫ്.ഐ. സംസ്ഥാനനേതാവ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഒന്നാംപ്രതി ശിവരഞ്ജിത്തിനെയും രണ്ടാംപ്രതി നിസാമിനെയും ഡി.വൈ.എഫ്.ഐ. നേതാവിന്റെ കാറിൽ രക്ഷിച്ചത്. മൂന്നാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ അഖിലിനെ കുത്തിയശേഷം മണിക്കൂറുകളോളം കാമ്പസിലുണ്ടായിരുന്ന പ്രതികളെ ഡി.വൈ.എഫ്.ഐ. നേതാവെത്തി കാറിൽ പാളയത്തെ കോളജ് ഹോസ്റ്റലിലും അവിടെനിന്നു പി.എം.ജിയിലെ പാർട്ടി സ്റ്റുഡന്റ്സ് സെന്ററിലും എത്തിച്ചു. പിന്നീട് അവിടെനിന്നും മാറ്റി. നഗരത്തിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഇന്നലെ രാത്രിവരെ പ്രതികൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
പ്രതികളെ കടത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് കോളജിലെ പല പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്നു. കോളജിൽ സംഘർഷമുണ്ടായ ഉടൻ നസീമിന്റെ ഫോണിൽനിന്ന് ഈ നേതാവിനെ വിളിച്ചതായും സൂചനയുണ്ട്. ഇതേത്തുടർന്നാണു നേതാവ് കാറിൽ കാമ്പസിലെത്തിയത്. ഇടതുനേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു നീക്കങ്ങൾ. പാർട്ടി സ്റ്റുഡന്റ്സ് സെന്ററിൽ പോലീസ് തെരച്ചിൽ നടത്തില്ലെന്നായിരുന്നു പോലീസ് ഉന്നതന്റെ ഉറപ്പ്. പ്രതികൾ പാളയത്തുണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് അവിട എത്താതിരുന്നത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനേത്തുടർന്നാണ്. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഫോണുകൾ നിലവിൽ സ്വച്ച്ഓഫാണ്. എന്നാൽ, പോലീസിന്റെ ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥൻ മുഖേന ഇവർ അറിയുന്നുണ്ട്. പ്രതികളെ പിടികൂടാൻ പാർട്ടി കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും ഉന്നതർ മുഖവിലയ്ക്കെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























