Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

എ എൻ നസിം കൊടുംക്രിമിനൽ ഏരിയ നേതാവിനെ അടിച്ചു വീഴ്‌ത്തി അമലിനെ കല്ലുകൊണ്ടിടിച്ചു എന്നിട്ടും പാർട്ടി പാലുകൊടുത്തു വളർത്തി ; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിൽ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം മുൻപും ക്രിമിനൽ കേസിൽ പ്രതി

15 JULY 2019 01:42 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിൽ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം മുൻപും ക്രിമിനൽ കേസിൽ പ്രതി. ഏരിയ പ്രസിഡന്റിനെ മർദിച്ച കേസിലും എ.എൻ.നസീം പ്രതിയാണ്. കഴിഞ്ഞ വർഷം ക്യാംപസിനുള്ളിൽ എസ്എഫ്ഐ വഞ്ചിയൂർ ഏരിയ പ്രസിഡന്റായിരുന്ന അമ്പാടി ശ്യാം കുമാറിനെയും മറ്റൊരു എസ്എഫ്ഐ നേതാവ് അമലിനെ കല്ല് കൊണ്ട് ഇടിച്ച കേസിലും ഇയാൾ പ്രതിയാണ്. കോളജിനുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങിയെന്ന കാരണത്താലായിരുന്നു അമ്പാടിക്ക് മർദ്ദനമേറ്റത്.

എന്നാൽ അതിനു മുൻപു ദുരിതാശ്വാസ ഫണ്ട് തിരിമറിയെക്കുറിച്ച് അമ്പാടി ജില്ലാ കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ച വിരോധമായിരുന്നു യഥാർഥ കാരണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറിക്കു പരാതി നൽകി തിരിച്ചു വരുമ്പോഴാണു കൂടെ ഉണ്ടായിരുന്ന അമലിനെ കല്ലുകൊണ്ട് ഇടിച്ചു മർദിച്ചത്. നസീമിനു പൊലീസ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് ഈ കേസ് പിൻവലിപ്പിക്കാൻ പാർട്ടി, ഡിവൈഎഫ്ഐ നേതാക്കൾ ഇവരെ നിരന്തരം ബന്ധപ്പെട്ടു സമ്മർദം ചെലുത്തുകയാണ്.

എന്നാൽ കേസ് പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് അടി കൊണ്ടവർ. ‘‘എങ്കിൽ കേസ് പിൻവലിക്കേണ്ട, സത്യവാങ്മൂലം എഴുതി നൽകി പൊലീസ് സേനയിൽ കയറുന്നതു കാണിച്ചു തരാമെന്ന്’ നസീം പറഞ്ഞതായി ഇവരുടെ സഹപ്രവർത്തകർ പറഞ്ഞു. ആ കേസിന്റെ പേരിൽ അമ്പാടി ഇപ്പോഴും ഭീഷണി നേരിടുന്നുമുണ്ട്.

കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്‌ സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാമനാണ്. മറ്റൊരു യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ നസീമിന് ഇതേ ലിസ്റ്റിൽ 28 ാം റാങ്കുണ്ട്. 13 ദിവസം മുൻപാണ് പട്ടിക പുറത്തുവന്നത്. നസീമും മറ്റൊരു പ്രതി അമറും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയപ്പോൾ ശിവരഞ്ജിത് കുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

സിവിൽ പൊലീസ് ഓഫിസർ എഴുത്തുപരീക്ഷയിൽ 78.33 മാർക്കും സ്പോർട്സ് വെയ്റ്റേജായി 13.58 മാർക്കും ചേർത്ത് ശിവരഞ്ജിത്തിന് 91.91 മാർക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന് 78 മാർക്ക് മാത്രം. നസീമിന് ലഭിച്ചത് 65.33 മാർക്ക്. ഒരുമാസത്തിനകം പിഎസ്‍സി നിയമന ശുപാർശ പ്രതീക്ഷിക്കാമെങ്കിലും കേസുള്ളതിനാൽ നിയമ തടസ്സമുണ്ടാകാം.

തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

ഇന്നലെ വൈകിട്ട് ശിവര‍ഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (8 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (24 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (49 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends