Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

എനിക്കുറപ്പുണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നെപ്പോലുള്ള നിരവധി പേരുടെ ജീവൻ രക്ഷിച്ച ആ അമ്മയുടെ കണ്ണീരിന്റെ വില

15 JULY 2019 05:41 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സ്റ്റി കോളേജില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അനുഭവം മനസുതുറന്ന് എംജി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ തിരൂര്‍ രവീന്ദ്രൻ. അന്ന് എസ്എഫ്‌ഐക്കാരില്‍ നിന്ന് തന്നെ രക്ഷിച്ച ടീച്ചറെ വീണ്ടും കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ കാര്യങ്ങളെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ടീച്ചര്‍ എസ്എഫ്‌ഐക്കെതിരെ പ്രതികരിച്ച കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;


ആ ടീച്ചറെ കുറേ കാലങ്ങൾ ശേഷംഞാൻ ഇന്നലെ വിളിച്ചു..... ഫെയ്സ് ബുക്കിൽ എഴുതൽ പതിവില്ല, പക്ഷേ ഇപ്പൊ എഴുതണമെന്ന് തോന്നി അതിന് ഒരു കാരണമുണ്ട്. അന്ന് എം ജി കോളേജിൽ ബിരുദത്തിനായി ചേർന്ന വർഷം, യൂണിവേഴ്സിറ്റി കലോത്സവം നടക്കാൻ പോകുന്നു. പ്രിൻസിപ്പാൾ വിളിച്ച് ചോദിച്ചു ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ എന്ന്, അതെന്താ സാറെ സാധാരണ പങ്കെടുക്കാറില്ലേ? സാധാരണ പോലല്ലല്ലോ ഇക്കുറി യൂണിവേഴ്സിറ്റിയിൽ വച്ചല്ലേ അതോണ്ട് ചോദിച്ചതാ. കോളേജിന്റെ അഭിമാനം കാക്കാനായി പലരോടും ഏതെങ്കിലും ഇനങ്ങളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള നെട്ടോട്ടമായിരുന്നു.

അഭ്യർത്ഥനയും അപേക്ഷയും സീനിയേഴ്സ് നിരസിച്ചു പിന്നെ ഫസ്റ്റ് ഇയേഴ്സ് കാരോടായി അവസാനം കുറച്ചു പേരെ പങ്കെടുപ്പിക്കണം എന്നുള്ള വാശിയിൽ ഓടി നടന്നു ചിലരെങ്കിലും സമ്മതിച്ചു (അവർ പുതിയവരായിരുന്നു സീനിയേഴ്സ് പങ്കെടുക്കാത്തതിന്റെ കാരണം ഭാഗ്യവശാൽ അവരാരോടും പറഞ്ഞതുമില്ല) അന്ന് Lekshmi Rajagopal മിമിക്രിക്ക് ചേർന്നത് നമുക്ക് അഭിമാനമായിരുന്നു ആൺകുട്ടികൾ ആരുമില്ല എന്ന സ്ഥിതിയായി പിന്നൊന്നും നോക്കിയില്ല മലയാളം പ്രസംഗത്തിന് ഞാൻ പേരു കൊടുത്തു. പലരും പിൻതിരിപ്പിക്കാൻ നോക്കി മാഗസിൻ എഡിറ്ററായ എന്നെ യൂണിവേഴ്സിറ്റി കോളേജിലെ പലർക്കും അറിയാമത്രെ, പോരാത്തതിന് വെള്ളമുണ്ട് വെള്ള ഷർട്ട് കുങ്കുമപ്പൊട്ട്. പേന്റ്സും ഷർട്ടുമിടാനായി കുറച്ചു പേർ ഞാൻ സമ്മതിച്ചില്ല, ഷർട്ടെങ്കിലും മാറ്റാൻ പറ്റുചിലർ സാധ്യമല്ലെന്ന് ഞാൻ. പങ്കെടുക്കാതിരിക്കാനായി
GM Mahesh ന്റെ സ്നേഹനിർബന്ധം. മാറില്ലെന്നുറപ്പായപ്പോൾ കട്ട സപ്പോർട്ട്.

ദിവസമെത്തി സ്ഥലം വിജെടി ഹാൾ അവിടെ എത്തിയതും അനൗൺസ്മെന്റ് വന്നു മലയാളം പ്രസംഗത്തിന് പങ്കെടുക്കാനുള്ളവർ സ്റ്റേജിന്റെ പിന്നിൽ വന്ന് ചെസ്റ്റ് നമ്പർ വാങ്ങിക്കേണ്ടതാണ്. നേരെ സ്റ്റേജിന്റെ പിന്നിലെത്തി നാലഞ്ച് അധ്യാപകർ ചെസ്റ്റ് നമ്പർ കൊടുക്കാനായി നില്ക്കുന്നു പതിനഞ്ചോളം കുട്ടികൾ അതിൽ പകുതി പെൺകുട്ടികൾ എല്ലാവരും ടിപ്പായി വന്നിരിക്കുന്നു. ഒരുത്തൻ മാത്രം വെള്ളമുണ്ട് വെള്ള ഷർട്ട് അതാണെങ്കിൽ മുട്ട് വരെ മടക്കി വെച്ച്.ഒരു അധ്യാപിക കൗതുകത്തോടെ ചോദിച്ചു ഏതാ കോളേജ്? ഞാൻ അഭിമാനത്തോടെ എം.ജി. പെട്ടെന്ന് അധ്യാപകരെല്ലാം ഞെട്ടിത്തെറിച്ച പോലെ എന്നെ നോക്കി കുട്ടികളിൽ പലരും അതുപോലെത്തന്നെ. വെട്ടാൻ കൊണ്ടിട്ടിരിക്കുന്ന മാടിനെ നോക്കും പോലെ ഞാൻ പക്ഷേ കൂളായി ആത്മവിശ്വാസത്തോടെ പിന്നെ വിഷയം നറുക്കിട്ടെടുത്തു പ്രസംഗം കഴിഞ്ഞ് മുന്നിലൂടെ ഇറങ്ങാൻ തുനിഞ്ഞ എന്റെ കയ്യിൽ ഒരു പിടുത്തം വീണു. കൗതുകച്ചോദ്യം ചോദിച്ച അതേ ടീച്ചർ വീണ്ടും സ്റ്റേജിന്റെ പിന്നിലൂടെ എന്റെ കൈ പിടിച്ചുകൊണ്ട് ഒരോട്ടം നേരെ പുറത്തേക്ക്, റോഡിലേക്ക് മുന്നിൽ എത്തിയ ഓട്ടോക്ക് കൈ കാണിച്ച് എന്നെ അതിനുള്ളിലേക്ക് ഉന്തിത്തള്ളി ഡ്രൈവർക്ക് തന്റെ പേഴ്സിൽ നിന്നും 10 രൂപാ നോട്ടെടുത്ത് കൊടുത്ത് എനിക്കെങ്ങോട്ടാണ് പോകേണ്ടതെന്നു പോലും ചോദിക്കാതെ ഡ്രൈവറോട് പറഞ്ഞു കിഴക്കേക്കോട്ട.
പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയല്ല.... വർഷങ്ങൾക്ക് ശേഷം ഞാൻ ആ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപികയെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കണ്ടു അവർക്കെന്നെ ഓർമ്മയില്ല പക്ഷേ ഒരു നിമിഷം മാത്രം കണ്ട എനിക്ക് അവരെ മറക്കാൻ കഴിയുമായിരുന്നില്ല. ഞാൻ എന്നെ പരിചയപ്പെടുത്തി. പിന്നീടാണ് ഞാൻ അത് മനസ്സിലാക്കിയത് എം ജി കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാനായി വന്ന എന്നെ കാത്ത് കുറച്ച് പേർ അവിടെ കാത്തു നിലക്കുന്നുണ്ടായിരുന്നത്രേ?

പിറ്റെന്ന് കോളേജിലെത്തിയപ്പോഴാണ് അറിയുന്നത് നമ്മുടെ രണ്ട് വിദ്യാർത്ഥികളെ അവർ മർദ്ധിച്ച് ആശുപത്രിയിൽ ആണെന്ന്. ഞാനാണെന്ന് തെറ്റിദ്ധരിച്ച് വെള്ളമുണ്ടും ഷർട്ടും ഇട്ട ഒരു KSU നേതാവിനെ അവർ മർദ്ധിച്ചു. ഇന്ന് അദ്ദേഹം യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവാണ് തനിക്ക് കിട്ടേണ്ടത് ഞാൻ വാങ്ങിച്ചിട്ടുണ്ടെന്ന് കാണുമ്പോഴൊക്കെ ആ സുഹൃത്ത് പറയുമായിരുന്നു. അന്ന് ഗുരുവായൂരമ്പലനടയിൽ നിന്ന് സംസാരിച്ചപ്പോൾ ആ ടീച്ചർ പറഞ്ഞു മോനെപ്പോലെ ഒരു പാട് കുട്ടികളുടെ ജീവൻ ഞാൻ രക്ഷിച്ചിട്ടുണ്ട്. പല കുട്ടികളോടും ടി സി വാങ്ങിച്ചു പോവാൻ ഞാൻ നിർബന്ധിച്ചിട്ടുണ്ട് കാരണം അവരെല്ലാം എനിക്ക് പിറക്കാതെ പോയ എന്റെ മക്കളാണ്. അന്ന് ഞാൻ ടീച്ചറുടെ മൊബൈൽ നമ്പർ വാങ്ങിച്ചു.

എന്നിട്ട് ആ ടീച്ചറെ കുറേ കാലങ്ങൾ ശേഷം ഞാൻ ഇന്നലെ വിളിച്ചു ടീച്ചർ ഈ വർഷം റിട്ടയർ ആകും . യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് ചോദിച്ചു അവർ ക്ഷോഭിച്ചു. എത്ര കാലമായി മോനെ എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം ഈ SFI ക്കാർ നശിപ്പിച്ചിട്ടുണ്ട് എത്രയോ രക്ഷിതാക്കളുടെ പ്രതീക്ഷകളെ തല്ലിത്തകർത്തവർ അവരൊന്നും ഗുണം പിടിക്കില്ല എന്ന് പറയുമ്പേഴേക്കും അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അധ്യാപനത്തെ വെറുപ്പോടെ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു കാര്യം കൂടെ പറഞ്ഞു എനിക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അവനെ ഒരിക്കലും SFI ആകാൻ അനുവദിക്കില്ല പക്ഷേ ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ലല്ലോ... ഞാനുൾപ്പെടെ എത്രയോ പേർക്ക് ടീച്ചർ അമ്മയാണ്. അവരുടെ കണ്ണിൽ നിന്നു ധാരയൊഴുകുന്നത് ഫോണിനിപ്പുറം എനിക്കറിയാമായിരുന്നു എന് കണ്ണും നനഞ്ഞു. എനിക്കുറപ്പുണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നെപ്പോലുള്ള നിരവധി പേരുടെ ജീവൻ രക്ഷിച്ച ആ അമ്മയുടെ കണ്ണീരിന്റെ വില .... SFI നിങ്ങൾ അനുഭവിക്കും. ആ ടീച്ചറാരാണെന്ന് ഇവിടെ പറയുന്നില്ല.' ഒരു കനൽ'ബാക്കിയുണ്ടെങ്കിൽ ആ പാവം ടീച്ചർക്ക് ചിതയൊരുക്കിയാലോ എന്ന് വിചാരിച്ചാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends