Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊലക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു

15 JULY 2019 02:01 PM IST
മലയാളി വാര്‍ത്ത

സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കെ.എ.പി ബറ്റാലിയന്‍ നാലിലേക്ക് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് തീരുമാനം. ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പ്രണവും ഉള്‍പ്പെട്ടിട്ടുണ്ട്. എസ്.എഫ്‌ഐക്കാര്‍ക്ക് ചോദ്യം ആരോ ചോര്‍ത്തി കൊടുത്തെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. 

ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കാസര്‍ഗോഡ് പരീക്ഷ എഴുതാനാണ് ഇവര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് മൂവരും പരീക്ഷ എഴുതിയത്. 2018 ജൂലായ് 22ന് എഴുത്തു പരീക്ഷ നടന്നു. 9-04-19 മുതല്‍ 4-05- 19 വരെ നടന്ന കായിക ക്ഷമത പരീക്ഷയുടേയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 555683ാം രജിസ്റ്റര്‍ നമ്പരുള്ള ശിരവരഞ്ജിത്. ആര്‍ ഒന്നാം റാങ്കുകാരനാണ്. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്ക്കു വേണ്ടി മത്സരിച്ചതിന് കിട്ടിയ 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്കുമായാണ് ശിവരഞ്ജിത് ഒന്നാം റാങ്ക് നേടിയത്. 

പ്രണവ് 78 മാര്‍ക്കുമായി രണ്ടാം റാങ്ക് നേടി. സാധാരണ മൈനസ് മാര്‍ക്ക് ലഭിക്കാവുന്ന പരീക്ഷയില്‍ ഇത്രയും മാര്‍ക്ക് നേടുക എന്നത് അപൂര്‍വമായ കാര്യമാണ്. ചോദ്യപ്പേപ്പര്‍ നേരത്തെ കിട്ടുകയോ, അല്ലെങ്കില്‍ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയോ ചെയ്യാതെ ഇത്തരത്തില്‍ മാര്‍ക്ക് ലഭിക്കാന്‍ കഴിയില്ലെന്നാണ് പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആള്‍മാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിയില്ല. അതീവരഹസ്യമായി തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ എങ്ങനെ ചോര്‍ന്നു എന്ന് പി.എസ്.സി പരിശോധിക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ചെയര്‍മാന്‍ താമസിക്കാതെ കാര്യങ്ങള്‍ വ്യക്തമാക്കും. ക്രിമിനലുകള്‍ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയത് സംബന്ധിച്ച് പൊതുസമൂഹത്തിലും ആശങ്കപടരുന്നുണ്ട്. ഇവര്‍ എങ്ങനെ ഇടംനേടിയെന്ന് മന്ത്രി ജി.സുധാകരനും സംശയിക്കുന്നു. 

റാങ്ക് പട്ടികയിലുള്ള എസ്.എഫ്.ഐ നേതാക്കള്‍ പഠനത്തില്‍ അത്രമികവ് പുലര്‍ത്തുന്നവരല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നുണ്ട്. പലരും മറ്റുള്ളവരെ വെച്ചാണ് പരീക്ഷ എഴുതുന്നതെന്ന ആക്ഷേപവും ശക്തമാണ്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷാ ഷീറ്റ് കണ്ടെത്തിയതും ഏറെ ദുരൂഹത ഉയര്‍ത്തുന്നു. ചോദ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ ശേഷം ഇവര്‍ ഉത്തരം എഴുതിക്കൊണ്ട് വരികയായായിരുന്നോ എന്നും സംശയമുണ്ട്. ബിഎസ് സി കെമിസ്ട്രിക്ക് ശേഷം എംഎ ഫിലോസഫിക്കാണ് ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നത്. നസീമും ഫിലോസഫിക്കാണ് പഠിക്കുന്നത്. സാധാരണ ക്ലാസുകളില്‍ പോലും ഇവര്‍ കയറാറില്ല. പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്നവരല്ല. അതിനാല്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ സംശയമുണ്ട്. അതുകൊണ്ടാണ് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends