ബീഹാര്‍ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധനയില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു

ബീഹാര്‍ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധനയില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു. ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ ബിനോയി തനിക്ക് സുഖമില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും ഹാജരാകുമെന്നും അന്ന് രക്തസാമ്പിള്‍ നല്‍കാമെന്നും ബിനോയി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും ഉറപ്പ് നല്‍കി. കേസില്‍ ഡി.എന്‍.എ പരിശോധന ഒഴിവാക്കാനാകില്ലെന്ന് പൊലീസ് ബിനോയിയോട് വ്യക്തമാക്കി. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കൂപ്പര്‍ ജനറല്‍ ആശുപത്രിയിലാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്.
പാരമ്പര്യമായി ലഭിക്കുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. (ഡീഓക്‌സി റൈബോ ന്യൂക്ലിക്ക് ആസിഡ്). ് ഓരോ കോശത്തിന്റെയും നൂക്ലിയസിനകത്താണ് ഇത് കാണുന്നത്. അച്ഛന്റെയും അമ്മയുടെയും സ്വഭാവ സവിശേഷതകള്‍ പപ്പാതി വീതമാണ് മക്കളിലേക്ക് എത്തുന്നത്. എന്നാലും ഒരേ മാതാപിതാക്കളുടെ മക്കളുടെ സ്വഭാവം ഒരു പോലെ ആയിരിക്കണമെന്നില്ല. ഡി.എന്‍.എ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. പക്ഷെ ചില പ്രത്യേകതകള്‍ ഡി.എന്‍.എയില്‍ ഉണ്ടാകും. എന്നാല്‍ ചില ഇരട്ടകളില്‍ ഒരേ സ്വഭാവ സവിശേഷത കാണാം. അച്ഛന്‍, അമ്മ, മക്കള്‍ അടുത്ത രക്തബന്ധു എന്നിവരുടെ ഡി.എന്‍.എകളില്‍ സാമ്യമുണ്ടാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ആധാരമാക്കിയാണ് ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് നടത്തുന്നത്. ഈ കേസില്‍ ബിനോയി യുവതിയുടെ കുട്ടിയുടെ പിതാവാണെന്ന പരാതി ഉള്ളതിനാലാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്.
വഞ്ചന, ലൈംഗിക പീഢനം എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ 2010 മുതല്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നതിനാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബിനോയിയുടെ അഭിഭാഷകന്‍ പറയുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. അന്ന് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ബിനോയി കോടിയേരി കോടതിയെ അറിയിച്ചിട്ടുണ്ട്.
2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫഌറ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫഌറ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha

























