Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

പാലാ രൂപതയുടെ കീഴിലുള്ള പാലാ രൂപതയുടെ കീഴിലുള്ള കൊഴുവനാല്‍ 'സെന്റ് ജോണ്‍സ് നെപുംസിയാന്‍സ്' സ്കൂളിലെ അധ്യാപിക സിലിമോള്‍ സെബാസ്റ്റ്യന്‍ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ദേശീയ അധ്യാപക പരിഷദ് സംഘടനയില്‍ ചേര്‍ന്നു

16 JULY 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

തിരുവസ്ത്രവും മഠവും ഉപേക്ഷിച്ച കന്യാസ്ത്രീ സംഘപരിവാര്‍ സംഘടനയില്‍ ചേര്‍ന്നു. പാലാ രൂപതയുടെ കീഴിലുള്ള കൊഴുവനാല്‍ 'സെന്റ് ജോണ്‍സ് നെപുംസിയാന്‍സ്' സ്കൂളിലെ അധ്യാപിക സിലിമോള്‍ സെബാസ്റ്റ്യന്‍ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ദേശീയ അധ്യാപക പരിഷദ് സംഘടനയില്‍ ഇന്ന് ചേര്‍ന്നത്. കോട്ടയം ജില്ലയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് ജോണ്‍സ് നെപുംസിയാന്‍സ് സ്!കൂളിലെ പ്ലസ് ടു അധ്യാപികയാണ് സിലിമോള്‍ സെബാസ്റ്റ്യന്‍. ഇന്നലെ കോട്ടയത്ത് ദേശീയ അധ്യാപക പരിഷദ് സംഘടിപ്പിച്ച വനിതാ അധ്യാപക സംഗമത്തില്‍ വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. 2016ല്‍ ആണ് സിലിമോള്‍ മഠത്തില്‍ നിന്ന് സ്വയം പുറത്ത് വന്നത്.. മഠത്തില്‍ നിന്ന് പുറത്ത് വന്നതിനെ തുടര്‍ന്ന് യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് ധാരാളം എതിര്‍പ്പുകളും അവഗണനയും നേരിടേണ്ടി വന്ന തനിക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ സഹകരണവും പിന്തുണയും കരുത്ത് പകര്‍ന്നു എന്ന് സിലിമോള്‍ പറഞ്ഞു.

ദേശീയ അധ്യാപക പരിഷദ് കോട്ടയത്ത് സംഘടിപ്പിച്ച വനിതാ അധ്യാപക സംഗമത്തില്‍ വച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്ററുടെ കയ്യില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പ്ലസ് ടു അധ്യാപികയായ സിലിമോള്‍, സോഷ്യല്‍വര്‍ക്ക് ആണ് പഠിപ്പിക്കുന്നത്. 2016ല്‍ ആണ് സിലിമോള്‍ മഠത്തില്‍ നിന്ന് സ്വയം പുറത്ത് വന്നത്. നിരവധി പേരുടെ എതിര്‍പ്പിനെ മറികടന്ന് സ്വയം അവര്‍ മഠം വിടാന്‍ തീരുമാനിച്ചത്. മുമ്പും കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ സംഘപരിവാര്‍ സംഘടനയുടെ ഭാഗമാകുന്നത്. ഇത് സഭാ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. സഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ സഭാ അംഗങ്ങളായ അധ്യാപകര്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് അധ്യാപക സംഘടനകളിലാണ് പ്രവര്‍ത്തിക്കുന്നത്. 

അടുത്തിടെയാണ് ക്രൈസ്തവ സമൂഹത്തിലുള്ള പലരും സംഘപരിവാറിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. ജസ്റ്റിസ് കെ.ടി തോമസ് ആര്‍.എസ്.എസിനെ പുകഴ്ത്തി സംസാരിച്ചതിനെതിരെ ഇടത് സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസും സംഘപരിവാര്‍ സംഘടനകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനവും ജോര്‍ജ്ജ് കുര്യനും ബി.ജെ.പി നേതാക്കളാണെങ്കിലും സംഘപരിവാറുമായി സഭയിലെ വനിതകളാരും അടുത്തബന്ധം പുലര്‍ത്തിയിരുന്നില്ല. സിലിമോള്‍ അതിന് തയ്യാറായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സഭയില്‍ നിന്ന് നിരവധി തിക്താനുഭവങ്ങള്‍ സിസിലിമോള്‍ക്ക് നേരിട്ടതായാണ് വിവരം. ആ സമയത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് അധ്യാപക സംഘടനകള്‍ സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്. 

സിലിമോള്‍ സെബാസ്റ്റിയന് പിന്തുണയുമായി സഭാ അംഗങ്ങളും അല്ലാത്തവരുമായ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് സഭയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സിലിക്കൊപ്പം നിന്നത്. തിരുവസ്ത്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും സിലിമോള്‍ വഴങ്ങിയിരുന്നില്ല. ഇത് സഭാ അധികൃതരില്‍ പലരെയും ചൊടിപ്പിച്ചിരുന്നു. സംഘപരിവാറിന്റെ അധ്യാപക സംഘടനയില്‍ ചേര്‍ന്നത് കൊണ്ട് സഭ നടപടിയെടുക്കുമോ എന്ന് കാത്തിരിക്കുകയാണ് സിലിമോള്‍ അടക്കം പലരും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (4 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (17 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (25 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (35 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (45 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (52 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends