Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു ഈച്ച പോലും അറിയാതെ യൂണിവേഴ്‌സിറ്റി കോളജില്‍ റെയ്ഡ് നടത്തി

16 JULY 2019 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കോണ്‍ഗ്രസിന്റെ പല മുഖ്യമന്ത്രിമാരും കേരളം ഭരിച്ചിട്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കയറി പരിശോധന നടത്താന്‍ ധൈര്യം കാട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ ചങ്കൂറ്റം കാണിച്ചു. ഒരു ഈച്ച പോലും അറിയാതെ ക്യാമ്പസിനകത്ത് റെയ്ഡ് നടത്തി. രണ്ട് ലോറി ആയുധങ്ങളും പിടിച്ചെടുത്തു. അക്കഥ ഇങ്ങനെ: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ വിവാദകാലം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിച്ചു. സുരക്ഷയ്ക്ക് സര്‍ക്കാര്‍ കേന്ദ്രസേനയെ വിളിച്ചു. അപ്പോഴാണ് രഹസ്വാന്വേഷണ റിപ്പോര്‍ട്ട് വരുന്നത്, സമരം അക്രമത്തിലേക്ക് നീങ്ങുമെന്നും വലിയ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് യൂണിവേഴ്‌സിറ്റി കോളജില്‍ ശേഖരിച്ച് വച്ചിട്ടുണ്ടെന്നും പകല്‍ സമയത്ത് അവിടെ കയറി പരിശോധന നടത്തിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞ്മറിയുമെന്ന് തിരുവഞ്ചൂരിന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം പെട്ടെന്നൊരു തീരുമാനം എടുത്തില്ല. 

യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെ സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് നല്‍കാന്‍ തിരുവഞ്ചൂര്‍ ഉത്തരവിട്ടു. പരിശോധന പൊലീസുകാര്‍ വഴി ചോരാതിരിക്കാനുള്ള തന്ത്രമായിരുന്നു അത്. എല്‍.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ ആരംഭിക്കുന്നതിന്റെ അന്ന് പുലര്‍ച്ചെ ഇരുന്നൂറോളം കേന്ദ്രസേന അംഗങ്ങള്‍ ക്യാമ്പസിനുള്ളില്‍ കയറി. മണ്‍വെട്ടി മുതല്‍ വടിവാള്‍ വരെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. എല്ലാം കൂടി രണ്ട് ലോറിയുണ്ടായിരുന്നു. കോളജില്‍ കയറുന്നതിന് പ്രിന്‍സിപ്പലിന്റെ അനുമതി വേണമായിരുന്നു. ആ വഴിയും വിവരം പുറത്തറിയാതിരിക്കാന്‍ പുലര്‍ച്ചെ 2.25ന് പ്രിന്‍സിപ്പലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്താന്‍ അനുമതിയുള്ള കത്ത് കൈമാറുകയായിരുന്നു. രാവിലെ ക്യാമ്പസില്‍ എത്തിയപ്പോഴാണ് തങ്ങളുടെ ആയുധ ശേഖരം പൊലീസ് കൊണ്ടുപോയ വിവരം നേതാക്കളറിയുന്നത്. ചില ഇടത്പക്ഷ നേതാക്കളുടെ അറിവോടെയായിരുന്നു ഇവ ശേഖരിച്ചിരുന്നത്. 

പുറത്ത് നിന്നുള്ള ആര്‍ക്കും യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനമില്ല. മറ്റ് പാര്‍ട്ടിക്കാരോ, പ്രവര്‍ത്തകരെയോ സംഘടനാ പ്രവര്‍ത്തനത്തിന് അനുമതിയില്ല. എന്നാല്‍ പൂര്‍വവിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും യഥേഷ്ടം വിലസാം. പലതവണ ക്യാമ്പസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും പൊലീസിനെയോ, മാധ്യമങ്ങളെയോ കയറ്റാന്‍ എസ്.എഫ്.ഐക്കാര്‍ തയ്യാറായിരുന്നില്ല. യു.ഡി.എഫ് അധ്യാപക സംഘടനകളിലെ അധ്യാപകര്‍ക്ക് പോലും മര്യാദയ്ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ക്യാമ്പസിലുള്ളത്. ഇതെല്ലാം മനസ്സിലാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി കോളജിനെ കാര്യവട്ടം ക്യാമ്പസിലേക്ക് മാറ്റാന്‍ നോക്കിയിരുന്നു. അതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്ന് വന്നത്. 

സി.പി.എം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ തലസ്ഥാനത്ത് അവര്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്നില്‍ നടത്തുന്ന അക്രമങ്ങള്‍ക്കായി ആയുധങ്ങള്‍ ശേഖരിച്ച് വച്ചിരുന്നത് യൂണിവേഴ്‌സിറ്റി കോളജിലാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ജാഥകളും സംഘടിപ്പിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി കോളജിന് ഉള്ളില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ കല്ലെറിയുന്നത് പതാവാണ്. ചിലപ്പോഴിത് പൊലീസിന് നേരെയാകും. തൂവാല കൊണ്ട് മുഖം മറച്ചാണ് കല്ലും കമ്പും കട്ടയും മറ്റും പൊലീസിന് നേരെ എറിയുന്നത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്താല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (10 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends