Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി, യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഭക്തരെ നിയന്ത്രിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു

16 JULY 2019 10:55 AM IST
മലയാളി വാര്‍ത്ത

പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി. യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഭക്തരെ നിയന്ത്രിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനാണ് തിരിച്ചടിയായത്. ഇതേ തുടര്‍ന്ന് കര്‍ക്കിടക മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാം. പ്രളയത്തില്‍ പമ്പ തകര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ പാര്‍ക്കിംഗിനും മറ്റും സൗകര്യമില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ മണ്ഡലകാലം മുതല്‍ സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ തടയുകയും അവിടെ നിന്ന് ഭക്തര്‍ കെ.എസ്.ആര്‍.ടി.സി വാഹനത്തില്‍ പമ്പയിലേക്ക് പോകണമെന്നും ആഭ്യന്തരവകുപ്പാണ് ഉത്തരവിറക്കിയത്. ഇതോടെ ഭക്തര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. 

സ്വകാര്യ സ്‌റ്റേജ് ക്യാരിയേഴ്‌സ് ഒഴികെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ ആയതിനാല്‍ ഭക്തരെ പമ്പയില്‍ ഇറക്കിയശേഷം സ്വാകാര്യ വാഹനങ്ങള്‍ തിരികെ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭക്തരുടെ വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ല. നിയന്ത്രിക്കാന്‍ മാത്രമാണ് സര്‍ക്കാരിന് അധികാരമുള്ളതെന്നും അഭിഭാഷക കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് പുതിയ ഉത്തരവിട്ടത്. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് കാരണം അന്യസംസ്ഥാനത്ത് നിന്നെത്തിയ ഭക്തര്‍ ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭക്തരെയും കൊണ്ട് വാഹനം പമ്പയിലെത്തിയ ശേഷം പാര്‍ക്ക് ചെയ്യാതെ തിരികെ വരാന്‍ കൂടി പൊലീസ് അനുവദിച്ചിരുന്നില്ല. ഇത് വലിയ വാര്‍ക്ക് തര്‍ക്കത്തിനും വഴിയൊരുക്കിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ ഔദ്യോഗിക വാഹനത്തിനൊപ്പം വന്ന സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ നിലയ്ക്കലിലെ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്.പി യതീഷ് ചന്ദ്ര സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് മന്ത്രി യതീഷ്ചന്ദ്രയുമായി വാഗ്‌വാദം നടന്നിരുന്നു. പ്രളയത്തില്‍ പമ്പ തകര്‍ന്ന് കിടക്കുകയായിരുന്നതിനാല്‍ അവിടേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും വി.ഐ.പികളുടെ ഉള്‍പ്പെടെ ഔദ്യോഗിക വാഹനങ്ങള്‍ കടത്തിവിടാമെന്ന് എസ്.പി അറിയിച്ചു. തുടര്‍ന്നും വാഹനങ്ങള്‍ കടത്തിവിടണമെന്ന് മന്ത്രിയും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. മന്ത്രി ഉത്തരവിട്ടാല്‍ വിടാമെന്ന് യതീഷ് ചന്ദ്രപറഞ്ഞു. അതിന് തനിക്ക് അധികാരമില്ലെന്ന് മന്ത്രിയും. അധികാരമുള്ളവര്‍ ഇറക്കിയ ഉത്തരവാണ് താന്‍ നടപ്പാക്കുന്നതെന്ന് എസ്.പിയും പറഞ്ഞു. ഇതോടെ എസ്.പി മന്ത്രിയോട് മോശമായി പെരുമാറിയെന്ന് ബി.ജെ.പി ആരോപിച്ചു. എസ്.പിക്കെതിരെ പൊന്‍രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസും നല്‍കിയിരുന്നു.

ദര്‍ശനം കഴിഞ്ഞ് പൊന്‍രാധാകൃഷ്ണനും സംഘവും മടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പരിശോധിച്ചതും വിവാദമായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനൊപ്പമല്ലായിരുന്നതിനാലാണ് സ്വകാര്യവാഹനം തടഞ്ഞത്. എന്നാല്‍ നിയമപരമായ പരിശോധന മാത്രമാണ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പൊലീസ് തെളിവുകള്‍ പുറത്ത് വിട്ടിരുന്നു. എന്നിട്ടും വിവാദങ്ങള്‍ അവസാനിച്ചിരുന്നില്ല. മണ്ഡലകാലം തീര്‍ന്ന ശേഷവും പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അഭിഭാഷക കമ്മീഷന്റെ നിര്‍ദ്ദേശം ഹൈക്കോടതി ശരിവെച്ചത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends