കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ, ഭരണസ്വാധീനം ഉപയോഗിച്ച് ബി.എ പരീക്ഷ ജയിക്കാന്‍ എം.എം ഹസ്സന്‍ ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ, ഭരണസ്വാധീനം ഉപയോഗിച്ച് ബി.എ പരീക്ഷ ജയിക്കാന്‍ എം.എം ഹസ്സന്‍ ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എസ്.എഫ്.ഐക്കാര്‍ പകരക്കാരെ വെച്ച് യൂണിവേഴ്‌സിറ്റി കോളജില്‍ പരീക്ഷയെഴുതിച്ചെന്ന ആരോപണം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് 1973ല്‍ നടന്ന സംബവത്തിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തനിനിറം പത്രത്തില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തയാണ് ഫെയിസ്ബുക്കിലടക്കം പ്രചരിക്കുന്നത്. ഭരണത്തിന്റെയും മറ്റ് സ്ഥാനമാനങ്ങളുടെയും അധികാരം ഉപയോഗിച്ച് എം.എം ഹസ്സന്‍ ഉത്തരക്കടലാസില്‍ മാര്‍ക്ക് കൂട്ടി ഇടീക്കാന്‍ ശ്രമിച്ചെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കോണ്‍ഗ്രസ് നേതാവ്, കെ.എസ്.യു മുഖപത്രമായ കലാശാലയുടെ പത്രാധിപര്‍ എന്നീ പദവികള്‍ വഹിക്കുന്ന ഹസ്സന്റെ നീക്കം സര്‍വ്വകലാശാല അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നെന്ന് 1973 ഒക്ടോബര്‍ അഞ്ചിന് പുറത്തിറങ്ങിയ തനിനിറം പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തയില്‍ പറയുന്നു.
ഇത്തരത്തില്‍ ക്രമക്കേട് നടത്തി ബിരുദം നേടാന്‍ ശ്രമിച്ചവരും അവരുടെ പിന്‍മുറക്കാരുമാണ് എസ്.എഫ്.ഐക്കാരെ കുറ്റപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ് സൈബര്‍ സഖാക്കളുടെ ന്യായീകരണം. തെറ്റ് ചെയ്തവര്‍ എസ്.എഫ്.ഐക്കാരായത് കൊണ്ട് സംഘടനയെ ഇല്ലാതാക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നതെന്നും സഖാക്കള്‍ വാദിക്കുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പകരക്കാരെ ഉപയോഗിച്ചാണ് പരീക്ഷ എഴുതുന്നതെന്ന് സംഘടനയിലെ മുന്‍ പ്രവര്‍ത്തകനും വഞ്ചിയൂര്‍ ഏര്യാകമ്മിറ്റി അംഗവുമായിരുന്ന അമ്പാടി ശ്യാംപ്രകാശ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ക്യാമ്പസിലെ യൂണിയന്‍ ഓഫീസില്‍ നിന്നും എഴുതാത്ത പരീക്ഷാ പേപ്പറുകള്‍ കണ്ടെടുത്തത്. ഇതിനെ പ്രതിരോധിക്കാനാണ് എം.എം ഹസ്സന്റെ മാര്‍ക്ക് തിരുത്തല്‍ പുറത്ത് വിട്ടതെന്നാണ് ആക്ഷേപം.
എം.എം ഹസ്സന്‍ നിയമത്തിന് പഠിക്കുമ്പോഴും കോപ്പിയടിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് ജയിച്ചതെന്നും പ്രമുഖ അഭിഭാഷകനായ ജയശങ്കര്‍ പലതവണ മാധ്യമങ്ങളിലൂടെയും മറ്റും ആരോപിച്ചിട്ടുണ്ട്. പല രാഷ്ട്രീയ നേതാക്കളും നിയമ ബിരുദം നേടുമെങ്കിലും പ്രാക്ടീസ് ചെയ്യാറില്ല. ഭൂരിപക്ഷം പേരും പല രീതീയിലുള്ള സ്വാധീനം ഉപയോഗിച്ച് അഡ്മിഷന്‍ വാങ്ങുകയും ജയിക്കുകയും ചെയ്തവരാണെന്ന് മുമ്പേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എം.എം ഹസ്സനെതിരായ ആരോപണവും യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ മുന്‍ സഖാവ് തന്നെ നടത്തിയ വെളിപ്പെടുത്തലുകളും അത് ശരിവയ്ക്കുന്ന രീതിയിലുള്ളതാണ്. വഴിവിട്ട് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അഡ്മിഷന്‍ നേടുന്നത് സംസ്ഥാനത്തെ പല കലാലയങ്ങളിലും പതിവാണ്.
കെ.എസ്.യുക്കാര്‍ പണ്ട് കോപ്പിയടിച്ചും മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും ജയിച്ചത് കൊണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് ഉത്തരക്കടലാസ് വീട്ടില്‍ കൊണ്ടുപോയി പരീക്ഷ എഴുതാമോ എന്നാണ് കോണ്‍ഗ്രസുകാരും മറ്റും ചോദിക്കുന്നത്. എന്തായാലും താമസിക്കാതെ എസ്.എഫ്.ഐയിലും കെ.എസ്.യുവിലും എ.ഐ.എസ്.എഫിലും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുമായ നേതാക്കളുടെ പരീക്ഷാ വിവാദങ്ങള്‍ താമസിക്കാതെ പുറത്ത് വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉന്നത ബിരുദം നേടിയ ചില നേതാക്കള്‍ക്ക് ഇംഗ്ലീഷ് അക്ഷരമാല മുഴുവന്‍ കാണാതെ അറിയാത്ത നാടാണ് കേരളം. അതുകൊണ്ട് ഇവിടെ എന്തും നടക്കും എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























