Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അന്വേഷണത്തിൽ ഉറച്ച് പി എസ് സി ....റിപ്പോർട്ട് ലഭിക്കുന്നതുവരെ നിയമനങ്ങൾ ഇല്ല

15 JULY 2019 05:46 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സി‌റ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ രണ്ട് പേരും യൂണിയൻ ഭാരവാഹിയായിരുന്ന മറ്റൊരാളും കാസർഗോഡ് പൊലീസ് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്മെന്റിൽ ആദ്യ റാങ്കുകളിൽ ഇടംപിടിച്ച സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ രംഗത്തെത്തി. ആരോപണ വിധേയരായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ തങ്ങളുടെ അപേക്ഷ സമർപ്പിച്ചപ്പോൾ തന്നെ തിരുവനന്തപുരം ജില്ലയിൽ പരീക്ഷാ കേന്ദ്രം വേണമെന്ന് കാണിച്ചിരുന്നു.

മൂന്ന് പേരും തിരുവനന്തപുരത്തെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. ഇവർക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ ആനുകൂല്യം നൽകുകയോ പരീക്ഷ എഴുതാൻ സഹായിക്കുകയോ ചെയ്‌തിട്ടില്ല. പി.എസ്.സിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സംശയ നിവാരണത്തിനായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സി ആഭ്യന്തര വിജിലൻസ് സംഘമാണ് അന്വേഷണം നടത്തുക. ഇവരുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രസ്‌തുത ലിസ്‌റ്റിൽ നിന്നുള്ള നിയമനങ്ങൾ നിറുത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലയിലെ 16,540 ഉദ്യോഗാർത്ഥികൾ മറ്റ് ജില്ലകളിലെ പൊലീസ് ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ചത്. ഇവർക്ക് സംസ്ഥാനത്തെ ഏത് ജില്ലയിൽ വേണമെങ്കിലും പരീക്ഷ സെന്റർ തിര‌ഞ്ഞെടുക്കാവുന്നതാണ്. സെന്റർ അനുവദിക്കുന്ന കാര്യത്തിൽ ആർക്കും കൈകടത്താൻ കഴിയില്ല. ആരോപിക്കപ്പെടുന്ന അപേക്ഷകർ തങ്ങൾക്ക് നിശ്ചിത സെന്റർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇവർ പരീക്ഷ എഴുതിയ സെന്ററുകളിൽ അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടുമില്ല. അതുകൊണ്ട് തന്നെ പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമന ശുപാർശ നൽകുന്ന ചുമതല മാത്രമാണ് പി.എസ്.എസിക്കുള്ളത്.

നിയമന ശുപാർശ കൈപ്പറ്റി ഉദ്യോഗാർത്ഥിക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന് പരിശോധിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഖിലിനെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പരാതി കൊടുത്താല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.
പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ കൊലപ്പെടുത്താന്‍ മടിക്കില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.കേരളസർവ്വകലാശാലയിലെ ഉത്തര കടലാസുകളും പ്രതികളുടെ വീട്ടിൽ നിന്നും പോലീസ് റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends