ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ റൂമിനെ പലരും പലപ്പോഴും ഇടിമുറി എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം ഇടിമുറി എന്ന പദത്തിന് ആക്കം കൂടുന്നതുമാണ്. ഈ വധശ്രമത്തിന് പിന്നാലെ പ്രതികളുടെ വീട്ടിൽ നിന്നും കേരളസർവ്വകലാശാലയിലെ ഉത്തരക്കടലാസ് റെയ്‌ഡിൽ കണ്ടെടുത്തത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു എന്നാൽ ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തി.
കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അധ്യാപകന്‍റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വര്‍ഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്.
യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്‍റെയും കത്തിക്കുത്തിന്‍റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുകൾ വിരൽ ചൂണ്ടുന്നത് ഗുരുതര കുറ്റകൃത്യങ്ങളിലേക്കാണ് .
https://www.facebook.com/Malayalivartha