വാഹനപരിശോധനയ്ക്കിടെ പിടിച്ച ഓട്ടോറിക്ഷ പോലീസുകാരന്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

വാഹനപരിശോധനയില്‍ പിടിച്ച ഓട്ടോറിക്ഷ പോലീസുകാരന്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്‍മുഖന്റെ മകന്‍ ശങ്കര്‍ !(35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.40ന് വയലാര്‍ പാലത്തിന് സമീപമായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ശങ്കര്‍ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് മരിച്ചത്.
ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയത്തിലാണ് ഓട്ടോ പിടിച്ചത്. ഡ്രൈവറെ പിന്നിലിരുത്തി പോലീസുകാരന്‍ ഓട്ടോയുമായി പോകുമ്പോഴായിരുന്നു അപകടം നടന്നത്. ഓട്ടോ ഓടിച്ച എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എം.ആര്‍.രജീഷിനെതിരേ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടാകും. സംഭവത്തെക്കുറിച്ച് ചേര്‍ത്തല സി.ഐ. വി.പി.മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
ഞായറാഴ്ച വയലാര്‍ രക്തസാക്ഷിമണ്ഡപത്തിന് സമീപം വെച്ചാണ് ഓട്ടോ ഡ്രൈവര്‍ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ മദ്യപിച്ചെന്ന സംശയത്തില്‍ രജീഷും എ.എസ്.ഐ. കെ.എം.ജോസഫും ചേര്‍ന്ന് പിടിച്ചത്. പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തി രജീഷ് ഓട്ടോ സ്‌റ്റേഷനിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയലാര്‍പാലം ഇറങ്ങിവരുമ്പോള്‍ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോകുകയായിരുന്ന ശങ്കറിന്റെ പിന്നില്‍ ഇടിച്ചു. തുടര്‍ന്ന് സമീപത്തെ കടയുടെ ബോര്‍ഡ് തകര്‍ത്ത് ചെറിയ മരത്തില്‍ ഇടിച്ചുനിന്നു. രജീഷിനും ഓട്ടോയിലിരുന്നവര്‍ക്കും കാര്യമായി പരിക്കില്ല. സംഭവത്തില്‍ മധ്യമേഖലാ ഐ.ജി. അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായിരുന്നു ശങ്കര്‍.
https://www.facebook.com/Malayalivartha

























