Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

സങ്കടം കോടതി കേട്ടു... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ കര്‍ശന നിലപാടുമായി കോടതി; എട്ട് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു

16 JULY 2019 10:50 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരം നല്‍കി ജനങ്ങള്‍ പ്രതികരിച്ചിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സിപിഎം പറയുമ്പോള്‍ പള്ളി തര്‍ക്കത്തിലും ഫ്‌ളാറ്റ് പൊളിക്കലിലും എന്താ സ്വീകരിച്ചതെന്നാണ് ഭക്തര്‍ മറുചോദ്യം ചോദിക്കുന്നത്. ആ സാവകാശമേ ഭക്തര്‍ ആഗ്രഹിച്ചിരുന്നുള്ളൂ. എന്തായാലും തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായ സാഹചര്യത്തില്‍ തത്ക്കാലത്തേക്കെങ്കിലും ഭക്തരെ വെറുപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എങ്കിലും ഒന്നിന് പുറകേ ഒന്നൊന്നായി ശബരിമല വിഷയം ഉയര്‍ന്നു വരികയാണ്.

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി. പോലീസുകാര്‍ നടത്തിയ അതിക്രമങ്ങള്‍ ചില ചാനലുകള്‍ പൂഴ്ത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അത് വൈറലായി. ഈ ദൃശ്യങ്ങള്‍ കോടതിയ്ക്ക് മുമ്പാകെയും വന്നു. ഇതോടെയാണ് ചെറിയ രീതിയിലെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്ന ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പൊലീസുകാര്‍ നിലയ്ക്കലിലും പമ്ബയിലുമായി വാഹനങ്ങള്‍ തകര്‍ത്തതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടിതേടി ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ഹര്‍ജിയില്‍ ഈ ക്ഷേത്രം മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വംബെഞ്ച് ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്? ഇതുമാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും പറയുമോ? ശബരിമലയുമായി ബന്ധമുള്ള വാവര് സ്വാമിയും അഹിന്ദുവാണെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഹരിവരാസനം മന്ത്രമല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

അതേസമയം മറ്റൊരു സുപ്രധാന വിധികൂടി ഇന്നലെയുണ്ടായി. ശബരിമലയില്‍ മാസപൂജയ്ക്കും പ്രത്യേക പൂജകള്‍ക്കുമെത്തുന്ന സ്വകാര്യബസ് ഒഴികെയുള്ള ചെറുവാഹനങ്ങള്‍ക്ക് പമ്പവരെ പോകാമെന്ന് ഹൈക്കോടതി. വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ കൊണ്ടുപോയി നിര്‍ത്തണം. ദര്‍ശനത്തിനുശേഷം മടങ്ങുന്ന ഭക്തരെ തിരികെ പമ്പയിലെത്തി വാഹനത്തില്‍ കയറ്റുകയുമാവാം.

നിലവിലെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ ഇളവ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതു രേഖപ്പെടുത്തിയാണ് ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് എന്‍. നഗരേഷുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഒരുദിവസം 2000 വാഹനങ്ങളിലധികം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഗതാഗതക്കുരുക്കുണ്ടായാല്‍ പോലീസിന് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താം.

മണ്ഡലം, മകരവിളക്ക് സീസണ്‍ ഒഴികെ തിരക്കുകുറഞ്ഞ ദിവസങ്ങളില്‍ സ്വകാര്യവാഹനങ്ങളെ പമ്പവരെ അനുവദിക്കണമെന്ന് ഹൈക്കോടതിയില്‍ അഭിഭാഷക കമ്മിഷണറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends