Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കോളേജിലെ പരീക്ഷാ നടത്തിപ്പ് പൊളിച്ചെഴുതപ്പെടേണ്ടത്; ലോകത്തിലെ ഏറ്റവും ഉഡായിപ്പ് പരീക്ഷ എഴുത്താണിവിടെ; അന്തംവിട്ട് പരീക്ഷാ ബോഡ്; അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശയെന്നും സൂചന

16 JULY 2019 09:43 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ഉഡായിപ്പ് പരീക്ഷ എഴുത്ത് നടക്കുന്ന ഇടമാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ എക്സാമിനറായി എത്തുന്ന സാറന്മാരുപോലും വെറും പാവകളാണ്. ഇങ്ങനെയൊക്കെയാണ് ഈ കോളേജില്‍ പരീക്ഷ നടക്കുന്നത് എന്നത് ഇത്രയും നാള്‍ കേരളാ യൂണിവേഴ്സിറ്റിക്കുപോലും അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍.

വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരുപോലും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നത് ഇവിടെ പകല്‍ പോലെ വ്യക്തമാവുകയാണ്. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്.

പരീക്ഷ നടക്കുന്ന വേളയില്‍, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനില്‍ക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പര്‍ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണി?റ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസില്‍ സഹായി ഉത്തരങ്ങള്‍ എഴുതും. ഇത് പരീക്ഷ എഴുതുന്നയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സര്‍വകലാശാല നടത്തുമെന്നാണ് സൂചന.?ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാംപരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ,ഇതിന്റെ രജിസ്?റ്റര്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം യൂണിവേഴ്‌സി?റ്റി കോളേജില്‍ പാലിക്കാറില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.

തട്ടിപ്പ് പി.എസ്.സിപരീക്ഷകളിലുംയൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി നടത്തുന്ന വിവിധ പി.എസ്.സി പരീക്ഷകളിലും സര്‍വകലാശാല പരീക്ഷകളിലേതിന് സമാനമായ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.550 രൂപയാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്‍വിജിലേ?റ്റര്‍മാര്‍ക്ക് പി.എസ്.സി നല്‍കുന്നത്. സ്‌കൂള്‍, കോളജ് അദ്ധ്യാപകര്‍ക്കാണ് മേല്‍നോട്ടച്ചുമതല. പി.എസ്.സി പരീക്ഷകള്‍ നടക്കുന്നത് അവധി ദിവസങ്ങളിലായതിനാല്‍ യൂണിവേഴ്‌സി?റ്റി കോളേജ് ഉള്‍പ്പെടെ പല കോളേജുകളിലും കോളേജ് അദ്ധ്യാപകര്‍ എത്താറില്ല. പരീക്ഷാ സെന്ററില്‍ അദ്ധ്യാപകര്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പി.എസ്.സിക്ക് സംവിധാനവുമില്ല. ചോദ്യം എത്തിച്ചശേഷം പിഎസ്സി ജീവനക്കാര്‍ മടങ്ങും. മിക്ക അദ്ധ്യാപകരും പരീക്ഷാ ഹാളിലെ പരിശോധനയ്ക്ക് പകരം കോളേജിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഇവര്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ അടുപ്പക്കാരായതിനാല്‍ ഒ.എം.ആര്‍ ഷീ?റ്റുകള്‍വരെ കോളേജിനു പുറത്തേക്കു കടത്തും. ശരിയായ ഉത്തരം രേഖപ്പെടുത്തിയശേഷം തിരികെ എത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends