Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

അമ്മാവാ ഈ കമ്പി പോര... പരീക്ഷാ വിവാദത്തില്‍ പത്രക്കാരെ അടിക്കാന്‍ ഓട്ടിച്ച അമ്മാവന്‍മാര്‍ക്കും പണികിട്ടും; പരീക്ഷാക്കടലാസ് വിവാദം െ്രെകംബ്രാഞ്ചിനു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കവെ സിബിഐ അന്വേഷണത്തിന് ചരട് വലിച്ച് ബിജെപിയും ജുഡീഷ്യല്‍ അന്വേഷണത്തിന് നിരാഹാരവുമായി കോണ്‍ഗ്രസും

16 JULY 2019 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് വഴിത്തിരിവിലേക്ക്. യൂണിവേഴ്‌സിറ്റിയും പിഎസ് സിയും സംശയത്തിന്റെ നിഴലിലായതോടെ അന്വേഷണം ഉറപ്പായി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി തടിതപ്പാനാണ് സിപിഎം ശ്രമിക്കുന്നത്. അതേ സമയം സിബിഐ അന്വേഷണം നടത്താന്‍ ബിജെപിയും ഒരുങ്ങിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പ്രസ്താവനയും ഇറക്കി. സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണമെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. അത് നടക്കാത്ത കാര്യമായതിനാല്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വഴി സിബഐ അന്വേഷണം നടത്താനാണ് മറ്റ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. എസ്എഫ്‌ഐ കോട്ട പൊളിച്ച് എബിബിപിയ്ക്ക് കൊടികെട്ടാന്‍ ഇതിലും വലിയ സമയമില്ലന്നാണ് അവര്‍ കരുതുന്നത്. സിബിഐ വരുന്നതിലൂടെ യൂണിവേഴ്‌സിറ്റിയിലെ സിപിഎം നേതാക്കളുടെ ഇടപെടലും തുറന്ന് കാട്ടാനാകും. അതേസമയം ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രവര്‍ത്തിച്ചു തുടങ്ങി. സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു. ഈ ആവശ്യം ഉന്നയിച്ച് നിരാഹാരം കിടക്കുകയാണ്. 

അതേസമയം പത്രക്കാരെ തെറിയും കമ്പിയും കൊണ്ട് ഓടിച്ച പത്രക്കാരും കട്ടക്കലിപ്പിലാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അവരും പൊരുതുകയാണ്. 

ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പരീക്ഷാക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ഇടപെടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാണ് സൂചന. പരീക്ഷാക്കടലാസുകള്‍ക്കൊപ്പം കണ്ടെടുത്ത, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വി.സി. അറിയിച്ചതിനേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്.

സീല്‍ വ്യാജമാണെന്നു പോലീസിന്റെ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവും പരീക്ഷാക്കടലാസ് വിവാദവും ഒരുമിച്ചു കന്റോണ്‍മെന്റ് പോലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഉന്നതോദ്യോഗസ്ഥര്‍. പ്രതിയുടെ വീട്ടില്‍നിന്നു പരീക്ഷാക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജ് അധികൃതര്‍ക്കു വീഴ്ച സംഭവിച്ചെന്നു കേരള സര്‍വകലാശാല െവെസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ള പറഞ്ഞു. ഈ സാഹചര്യത്തില്‍ സമീപകാലത്തു നടന്ന പരീക്ഷകളെല്ലാം അന്വേഷണവിധേയമാക്കും. പ്രോ വി.സിക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കുമാണ് അന്വേഷണച്ചുമതല. 

പ്രതികളായ എസ്.എഫ്.ഐ. നേതാക്കന്മാര്‍ മൂന്നു ദിവസത്തെ ഒളിവുജീവിതത്തിന്റെ ആലസ്യമില്ലാതെ പോലീസിനു മുന്നില്‍! ഇന്നലെ വെളുപ്പിനു രണ്ടരയ്ക്ക് കേശവദാസപുരത്തു കണ്ട ഇരുവരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തെന്നാണു പോലീസിന്റെ വിവരണം. പുലര്‍ച്ചെയായതിനാല്‍ മാധ്യമങ്ങളുടെയോ പൊതുജനങ്ങളുടെയോ ശല്യം ഒഴിവാക്കാന്‍ പോലീസിനായി. പി.എസ്.സിയുടേതടക്കം പരീക്ഷാസംവിധാനം സംശയത്തിന്റെ നിഴലിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും ഉച്ചയ്ക്കു മുമ്പു കോടതിയില്‍ ഹാജരാക്കി ജയിലില്‍ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ ദിവസങ്ങളോളം അനധികൃത കസ്റ്റഡിയില്‍ തല്ലിച്ചതച്ചു മരണത്തിലെത്തിച്ച പോലീസിനു ഭരണ കക്ഷിയുടെ കുട്ടികളെ വിശദമായി ചോദ്യം ചെയ്യണമെന്നു തോന്നിയില്ല.

കോളജ് കാമ്പസില്‍ കഴിഞ്ഞ വെള്ളിയാഴ്ച അഖില്‍ ചന്ദ്രനെന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം എന്നിവരാണു പിടിയിലായത്. ഇവരെ കണ്ടെത്താനായി വീടുകളിലോ ഹോസ്റ്റലിലോ ഇവര്‍ ഒളിവിലിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലോ പോലീസ് തെരച്ചില്‍ നടത്താതിരുന്നതും വിവാദമായി. പ്രതികള്‍ ഒരു ഡിവൈ.എഫ്.ഐ. നേതാവിന്റെ സംരക്ഷണത്തിലായിരുന്നെന്നാണു സൂചന. ആരുടെയും കണ്ണില്‍പ്പെടാതെ നടന്ന അറസ്റ്റ് നാടകമാണെന്നും വിമര്‍ശനം.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായതോടെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചില നേതാക്കളുമായി ബന്ധപ്പെട്ട് ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണു വിവരം. അതിനു മുമ്പു പ്രമുഖ അഭിഭാഷകന്റെ അഭിപ്രായം തേടിയിരുന്നതായും സൂചനയുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (3 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (10 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (21 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (25 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (2 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (3 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (4 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (4 hours ago)

Malayali Vartha Recommends