Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

കാലുമാറിയ ദീപാ നിശാന്തിനെ ട്രോളി ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന് ടീച്ചറും

16 JULY 2019 04:36 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി ദീപാ നിശാന്ത്. എസ് എഫ് ഐക്കാരിയായിരുന്നില്ല താനെന്നും അതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തില്‍ മറുപടി പറയുന്നില്ലെന്നുമാണ് ദീപാ നിശാന്ത് വിശദീകരിക്കുന്നത്.

ദീപാ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:-പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്. പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തല്‍ക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല. സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്‍ക്കാലം സൗകര്യമില്ല. ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്‌കാരം.

എന്നാൽ ഈ പോസ്റ്റിന് താഴെ.. അയ്യേ....... എന്ന കമന്റുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും എത്തി. ഇത് കണ്ട് ദീപ ടീച്ചര്‍ മറുപടിയുമായി വന്നു. എന്തേ ഹരീഷേ ചാണകം ചവിട്ടിയോ??? എന്നാണ് ടീച്ചറുടെ ചോദ്യം. വക്കീലിന്റെ ഒരു മാസ് മറുപടിക്ക് വേണ്ടി ഞ പോസ്റ്റില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നു-എന്ന കമന്റും ഇതിന് താഴെ എത്തി. വക്കീല്‍ സ്വതവേ സമാധാന പ്രിയന്‍ ആയതുകൊണ്ട് ഇതിലൊന്നും പ്രതികരിക്കാന്‍ വരില്ല. തന്നെയുമല്ല ഈ പോസ്റ്റില്‍ ടീച്ചറുടെ മറുപടിക്ക് അതെ രീതിയില്‍ റിപ്ലൈ കൊടുത്താല്‍ വക്കീല്‍ കേസ് സ്വന്തം നടത്തേണ്ടി വരും. ആ പാവം പൊയ്‌ക്കോട്ടേ. വക്കീലിനെ പോലെ ഉള്ളവര്‍ ഈ നാട്ടില്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ നടത്തുന്ന തീവെട്ടിക്കൊള്ള പുറം ലോകം അറിയുന്നത് തന്നെ.-ഇങ്ങനെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ആ അയ്യേയില്‍ എല്ലാം ഉണ്ട് പിന്നെ കാര്യം പറയുമ്പോള്‍ നിങ്ങളെ വിമര്ശിക്കുമ്പോ നിങ്ങളെ അവർ സംഘിയാക്കും. എന്ന കമന്റും ശ്രദ്ധേയം. അങ്ങനെ ദീപാ ടീച്ചറിന്റെ പോസ്റ്റിന് താഴെ ഹരീഷ് ഇട്ട അയ്യേ.. കമന്റും ചര്‍ച്ചയാവുകയാണ്.

കവിതാ മോഷണ വിവാദത്തില്‍ പെട്ടപ്പോള്‍ കേരളവര്‍മ്മാ കോളേജിലെ ദീപാ നിശാന്തിനെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയും മൗനം പാലിച്ചു. അത്തരത്തിലൊരു പ്രസ്ഥാനം വിവാദത്തില്‍ കുടുങ്ങുമ്ബോള്‍ മൗനം പാലിക്കാനാണ് ദീപ ടീച്ചറുടെ തീരുമാനം.

യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു.  യൂണിവേഴ്സിറ്റി കോളേജിലെ ''നല്ല എസ്എഫ്ഐ"യും ''ചീത്ത എസ്എഫ്ഐ"യും തമ്മിലുള്ള തർക്കത്തിലും കത്തിക്കുത്തിലും ഇതുവരെ അഭിപ്രായം പറയാതിരുന്നത് മനപ്പൂർവ്വമാണ്. അങ്ങനെ രണ്ട് തരം എസ്എഫ്ഐ ഇല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. പാട്ടുപാടാനുള്ള അവകാശത്തിനായി ഇപ്പോഴവിടെ "ഞങ്ങളും എസ്എഫ്ഐക്കാരാണ്, ഇവിടെ എല്ലാവരും എസ്എഫ്ഐക്കാർ തന്നെയാണ്" എന്ന് ആണയിട്ട് ഔദ്യോഗിക യൂണിറ്റ് നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന ആൺ/പെൺകുട്ടികളോട് കാര്യമായ അനുഭാവമൊന്നും തോന്നാതിരിക്കുന്നതും അവർ തമ്മിലുള്ള കേവല വ്യത്യാസം ജനാധിപത്യവിരുദ്ധതയുടേയും അസഹിഷ്ണുതയുടേയും തീവ്രതയുടെ അളവുകളിൽ മാത്രമാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് എന്നും ബൽറാം അഭിപ്രായപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (2 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (3 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (4 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (5 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (5 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (5 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (5 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (5 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends