എസ് എഫ് ഐ യുടെ മുഖം മൂടി അഴിയുന്നു ; എതിർത്താൽ മർദ്ധനവും ഭീഷണിയും ; യൂണിവേഴ്സിറ്റി കോളേജിന് പിന്നാലെ മറ്റൊരു കോട്ടയായ ആർട്സ് കോളേജിലും ഗുണ്ടായിസം ; വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥിനികൾ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ആര്‍ട്‌സ് കോളേജില്‍ നിന്നും എസ്എഫ്‌ഐയുടെ ഗുണ്ടായിസം നടക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികൾ. എസ്എഫ്‌ഐക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയാല്‍ മര്‍ദ്ദിക്കുകയും വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും ആര്‍ട്‌സ് കോളേജ് പൂര്‍വ വിദ്യാര്‍ഥിനി അനുപമ ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി.
വനിതാമതിലിന്‍റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമാണ് ഇവിടത്തെ സ്ഥിതിയെന്ന് ഇവർ പറയുന്നു . കോളേജ് യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെൺകുട്ടികൾ പറയുന്നത്.
വനിതാമതിൽ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് ഞങ്ങളോട് ആദ്യം വിശദീകരണം ചോദിച്ചു. തുടർന്ന് ഞങ്ങൾ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ ഞങ്ങളെ വിരട്ടുകയാണ് ചെയ്യുന്നത് . വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്നും അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി.
അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നാണ് ആർട്സ് കോളേജിൽ നിന്നും പിജി കോഴ്സ് പൂർത്തിയാക്കിയ അനുപമ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാർഥിനികൾ ഇപ്പോഴും കോളേജിൽ പഠിക്കുന്നവരായതിനാൽ നേരിട്ട് മാധ്യമങ്ങളിൽ സംസാരിക്കാൻ പേടിയാണെന്ന് അനുപം പറയുന്നു.
അതേസമയം , എസ് എഫ് ഐ നേതാക്കൾ പോലീസിന് കീഴടങ്ങിയത് പിണറായിയുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എന്ന് ആരോപണം. പ്രതികൾക്ക് കസ്റ്റഡിയിൽ പഞ്ചനക്ഷത്ര സൗകര്യം ഏർപ്പെട്ടുത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ് എന്നാണ് സംസാരം. ഇനി പ്രതികളെ എങ്ങനെ രക്ഷിക്കാം എന്ന ചർച്ചയിലേക്കാണ് സി.പി.എം. കടക്കുന്നത് എന്ന രീതിയിലെ ചർച്ചയും സജീവമാണ്.
കുത്തേറ്റ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിനെ കോടിയേരി സന്ദർശിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച നാല് എസ് എഫ് ഐ പ്രവർത്തകർ കീഴടങ്ങിയത് . നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച അതിരാവിലെ അറസ്റ്റിലായതും കോടിയേരിയുടെ നിർദ്ദേശ പ്രകാരം തന്നെയാണ് എന്നാണ് ചർച്ച. അറസ്റ്റിലായ പ്രതികൾ പോലീസിനെ മുൻകൂട്ടി വിവരം അറിയിച്ച ശേഷമാണ് കീഴടങ്ങാനെത്തിയത്.പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യായീകരിക്കാനാവാത്ത സംഭവമാണ് കോളേജിലുണ്ടായതെന്ന് കോടിയേരി പറയുന്നത് വരെ പോലീസ് കാത്തിരിക്കുകയായിരുന്നു. സർക്കാരോ സി പി എമ്മോ പറയാതെ പ്രതികളെ പിടിച്ചാൽ പോലീസിന്റെ തൊപ്പി തെറിക്കും എന്ന കാര്യം അറിയാവുന്നത് കൊണ്ടാണ് പോലീസ് നിശബ്ദത പാലിച്ചത്.
ഇക്കഴിഞ്ഞ 12 -നാണ് യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം ഉണ്ടായത് . സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിനെത്തുടർന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധിച്ചത്. കോളേജ് കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനുപുറമേ , കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ടിസി വാങ്ങി പോയത് 187 വിദ്യാര്‍ത്ഥികള്‍ എന്ന കണക്കും ഇതിനോടാകം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha