നാല്പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോട്ടയം മെഡിക്കല് കോളജിൽ കാന്സര് വാര്ഡിന്റെ പിന്ഭാഗത്ത് അഴുകിയ നിലയില് പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്

ലോട്ടറി വില്പ്പനക്കാരിയെ തലക്കയ്ക്കടിച്ച് കൊന്ന് പണവും സ്വര്ണ്ണവും തട്ടിയെടുത്ത പ്രതി അറസ്റ്റില്. മരിച്ച പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗര് പോലീസാണ് അറസ്റ്റ് ചെയ്തത്. പൊന്നമ്മയുടെ കൈയില് നാല്പ്പതിനായിരും രൂപയും പത്ത് പവനും ഉണ്ടായിരുന്നു, തലയ്ക്കടിച്ച് കൊന്ന ശേഷം പ്രതി പണവും സ്വര്ണ്ണവും മോഷ്ടിച്ചതാണെന്ന് പോലീസ് അന്വേഷണത്തില് കണ്ടെത്തി. പൊന്നമ്മ വര്ഷങ്ങളായി മെഡിക്കല് കോളജിലാണ് അന്തിയുറങ്ങുന്നത്. തലയോട്ടിയുടെ ഒരു വശം പൊട്ടി തകര്ന്നു കുറച്ച് ഭാഗം അടര്ന്നു പോകുകയും തലയോടിനുള്ളില് ഒരു ചെറിയകൈപ്പത്തി കടന്നുപോകും വിധമായിരുന്നു. വീഴ്ചയില് സംഭവിക്കുന്നതല്ല തലയോട്ടിയുടെ മുകള് ഭാഗത്തെ പൊട്ടല് എന്നതിനാല് തുടക്കംമുതല് കൊലപാതകമെന്ന തരത്തിലുള്ള അന്വേഷണം ഉര്ജിതപ്പെടുത്തിയിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണു മെഡിക്കല് കോളജ് ആശുപത്രിയിലെ കാന്സര് വാര്ഡിന്റെ പിന്ഭാഗത്ത് അഴുകിയ നിലയില് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പീന്നിടാണു മൃതദേഹം തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയുടേതാണെന്ന് മകള് സിന്ധു തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയതിനാല് ഡിഎന്എ പരിശോധന നടത്തി മാത്രമേ ബന്ധുക്കള്ക്കു വിട്ടുനല്കു. അതിനാല് പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം മെഡിക്കല് കോളജില് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം ഡിഎന്എ പരിശോധാനാഫലം വന്നശേഷം മൃതദേഹം ബന്ധുക്കള്ക്കു വിട്ടുനല്കും. ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബശ്രീ ജീവനക്കാര് വിശ്രമിക്കുന്നതിനായി നിര്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ പരിസരത്ത് ദുര്ഗന്ധം പരന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. സമീപത്തു കിടന്നിരുന്ന കടലാസ് പെട്ടി ശുചീകരണ തൊഴിലാളികള് തുറന്നപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha